കാൻസർ കെയർ ഗ്രൂപ്പ് റീജണൽ കാൻസർ സെന്ററിലെ ഡോ: രാജീവുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചു

മനാമ: ഹ്രസ്വസന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ റീജണൽ കാൻസർ സെന്റർ (ആർ. സി. സി) ലെ ഡോ. കെ. ആർ. രാജീവ്നെ കാൻസർ രോഗികൾക്ക് കാണുവാനും, പൊതു സമൂഹത്തിന് ഡോക്ടറുമായി സംവദിക്കാനുമായി കാൻസർ കെയർ ഗ്രൂപ്പ്‌, കേരള കത്തോലിക്ക്‌ അസോസിയേഷൻ ഹാളിൽ അവസരം ഒരുക്കി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 17 കാൻസർ രോഗികൾക്ക് സ്വകാര്യമായി ഡോക്ടറുമായി കൂടിക്കാഴ്ച നടത്തുവാൻ സാധിച്ചു.

കാൻസർ രംഗത്തെ നൂതന ചികിത്സാ – പ്രതിരോധ വിഷയത്തിൽ പൊതു സമൂഹത്തിനായി നടത്തിയ ക്ലാസ്സ് ഏറെ പ്രയോജനകരമായി. തുടർന്ന് സദസ്യരുടെ സംശയങ്ങൾക്ക് ഡോ: രാജീവ് മറുപടി നൽകി. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി. വി. ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജന. സെക്രട്ടറി കെ.ടി. സലിം നന്ദി രേഖപ്പെടുത്തി. കെ. സി. എ ആക്റ്റിംഗ് പ്രസിഡന്റ് നിത്യൻ തോമസ്, നിസാർ അഷ്‌റഫ് എന്നിവർ ആശംസ അർപ്പിച്ചു. അനില ഷൈജേഷ് യോഗ നടപടികൾ നിയന്ത്രിച്ചു. ഡോ: ഇക്ബാൽ വർധവാല മോഡറേറ്റർ ആയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുധീർ തിരുനിലത്ത്, ജോർജ് കെ. മാത്യു, അബ്ദുൽ സഹീർ, ബഷീർ. എം. കെ, കോശി സാമുവൽ, ലേഡീസ് വിംഗ്‌ കോർഡിനേറ്റർ ഷേർലി തോമസ്, മറ്റ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.