മനാമ: ബഹ്റൈനിലെ കോൾഡ് സ്റ്റോർ -സൂപ്പർ മാർക്കറ്റ് മേഖലയിലുള്ളവരുടെ സൗഹൃദ കൂട്ടായ്മയിലെ വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരുടെയും എക്സിക്യൂട്ടീവ് മെംബർമാരുടെയും യോഗം സഗയ്യ റെസ്റ്റാറ്റാന്റിൽ വെച്ച് ചേർന്നു. വാറ്റ് രെജിസ്ട്രേഷൻ, മാറിയ സാഹചര്യത്തിൽ ബിസിനസ്സ് അഭിവൃദ്ധിക്ക് ആവശ്യമായ നടപടികൾ എടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ അവബോധം ഉണ്ടാക്കിയെടുക്കാനുമുള്ള പ്രവർത്തനങ്ങൾ മേഖല തലങ്ങളിൽ തന്നെ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിലെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനായി കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ ഇല്യാസ് മുറിച്ചാണ്ടി, അഡ്വ: ഷബീർ അലി പെരിന്തൽമണ്ണ, അബ്ദുൽ റസാഖ്, ഫിയാസ് മൂരാട്, ഇസ്മായിൽ തിരുവള്ളൂർ, സുബൈർ കാക്കുനി തുടങ്ങിയവർ സംസാരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികൾ ആയി പ്രസിഡന്റ് അബ്ദുൽ മജീദ് തണൽ, ജെനറൽ സെക്രട്ടറി ശരീഫ് ഹാലാഹൽ, ട്രെഷറർ ശരീഫ് psm കൊടുങ്ങല്ലൂർ തുടങ്ങിയവരെയും രക്ഷാധികാരി ആയി ലത്തീഫ് ആയഞ്ചേരിയെയും തെരെഞ്ഞെടുത്തു. പരിപാടിക്ക് മുനീർ ഉണ്ണികുളം, അബൂബക്കർ, ഷൌക്കത്ത്, ലത്തീഫ്, നിസാർ ബുഹാരി, ഫിറോസ് പയ്യോളി എന്നിവർ നേതൃത്വം നൽകി. മുസ്തഫ പേരാമ്പ്ര നന്ദി പറഞ്ഞു. കൂട്ടായ്മയുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് സവാദ് മൊയ്‌ദീൻ 33239786 ഇസ്മായിൽ പതിയാരക്കര 38117642 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.