മനാമ: ബഹ്‌റൈനിലെ മലയാളി എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡണ്ടില്‍മാരില്‍ ഒരാളായി ആയി സ്ഥാനമേല്‍ക്കുന്ന റവ. ഫാദര്‍ ബിജു കാട്ടുമറ്റത്തിലിന് കെ. സി. ഇ. സി.സ്വീകരണം നല്‍കി. സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടന്ന സ്വീകരണ യോഗത്തിന് പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ശ്രീമതി ജോ തോമസ് സ്വാഗതം അറിയിച്ചു. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കടന്ന്‍ വരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദെമിത്രിയോസ് മെത്രാപ്പോലീത്തയ്ക്ക് ഒക്ടോബര്‍ 8 ചൊവ്വാഴ്ച്ച വൈകിട്ട് 9.00 മണിക്ക് സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് സ്വീകരണം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
