മനാമ: MM Team മലയാളി മനസ്സ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വനിതകൾ അടക്കം നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. കിംഗ് ഹമദ് ആശുപത്രിയിൽ ഒക്ടോബർ 4 വെള്ളിയാഴ്ച 8 മണി മുതൽ നടന്ന ചടങ്ങിൽ സംഘടന രക്ഷാധികാരി ശ്രീ ബഷീർ അമ്പലായിയും മറ്റ് സംഘടനാ ഭാരവാഹികളും, എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. മികച്ച ജനപങ്കാളിത്തവും സംഘാടനവും ക്യാമ്പ് വളരെ അധികം ശ്രദ്ധേയമാക്കി.
