മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ബഹ്‌റൈൻ കുടുംബ സംഗമവും കേരളത്തിൽ പ്രളയത്തിൽ കൈത്താങ്ങായ ബഹ്റൈൻ പ്രവാസികളെ ആദരിക്കലും നാളെ (11.10.2019, വെള്ളി) ഉച്ചക്ക് 12.30 മണിക്ക് ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങ് ബഹ്‌റൈൻ എം പി മുഹമ്മദ് മറാഫി ഉദ്ഘാടനം ചെയ്യും. അതിനോടൊപ്പം നടക്കുന്ന ചടങ്ങിൽ പ്രളയക്കെടുതിയിൽ ദുരിത ബാധിതരായവർക്ക് ഭൂമി ദാനം ചെയ്ത ബഹ്റൈൻ പ്രവാസികളായ സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ അംഗം), ബഷീർ വാണിയക്കാട്, റോയ് സകറിയ്യ, ജിജി നിലമ്പൂർ എന്നിവർക്ക് മൈത്രി സോഷ്യൽ അസോസിയേഷന്റെ സ്നേഹോപഹാരം കൈമാറും. ഒപ്പം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ ശ്രീ ച്രന്ദ്രൻ തിക്കോടിയെ ആദരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.