മനാമ : ഐ സി ആർ എഫ് 129 മത് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ബുദൈയയിലെ സിഖ് ഗുരുദ്വാറിലാണ് ക്യംപ് നടന്നത്. 300 ലധികം അംഗങ്ങൾ പങ്കെടുത്ത കൃംപിൽ 12 ഡോക്ടർമാരും അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫ ഹോസ്പിറ്റൽ, ജെർമൻ മെഡിക്കൽ സെന്റെർ, സൽമാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ പാരമെഡിക്കൽ സംഘവും പങ്കെടുത്തു.
ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ്, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി മെഹ്റു വാസുവല എന്നിവർ ക്യാംപിൽ പങ്കെടുത്തു.