bahrainvartha-official-logo
Search
Close this search box.

വിവാദ നടപടി തിരുത്തി എയർ ഇന്ത്യ; മൃതദേഹം നാട്ടിൽ എത്തിക്കാൻ ഏകീകൃത ചാർജ്ജ്

images (42)

ഗൾഫിൽ നിന്നും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള വിമാന ചാർജ് ഏകീകരിക്കാൻ എയർ ഇന്ത്യ തീരുമാനം. മുൻപ് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ തൂക്കം നോക്കി ചാർജ്ജ് ഈടാക്കുന്ന രീതിയാണ് എയർ ഇന്ത്യ പിൻതുടർന്നിരുന്നത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ എയർ ഇന്ത്യയുടെ രീതി ആണ് ഇപ്പോൾ പിൻവലിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളിലും നാളെ മുതൽ ഇത് ബാധകമായിരിക്കും. 1500 ദിർഹമാണ് ഇനി മൃതദേഹം നാട്ടിൽ എത്തിക്കാൻ നൽകേണ്ട ചാർജ്ജ്. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പകുതി ചാർജ്ജ് നൽകിയാൽ മതിയാവും.
മറ്റ് ജിസിസി രാജ്യങ്ങളിലും എയർഇന്ത്യ സമാനമായ രീതിയാവും ഇനി നടപ്പിലാക്കുക. ഇതുപ്രകാരം 225 ബഹ്‌റൈൻ ദിനാർ,
160 ഒമാൻ റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ,2200 ഖത്തർ റിയാൽ എന്നിങ്ങനെയാവും ചാർജ്ജ്.
പ്രവാസി ഇന്ത്യക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് ന്റെ ഇടപ്പെടലിലാണ് നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!