ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ, പ്രകാശൻ കുടുംബ സഹായ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

മനാമ: ബഹ്റൈനിൽ വെച്ച് മരണപ്പെട്ട മലപ്പുറം തിരൂർ സ്വദേശി പ്രകാശന്റെ കുടുംബത്തെ സഹായിക്കുന്നതിനായി രൂപവത്കരിച്ച സഹായ ഫണ്ടിലേക്ക് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഒരു ലക്ഷം രൂപ കൈമാറി. അസോസിയേഷൻ വൈസ് പ്രസിഡൻറ് സഇൗദ് റമദാൻ നദ്വി പ്രകാശൻ കുടുംബ സഹായ സമിതി കൺവീനർ അബ്ദുൽ മജീദ് തണലിനാണ് ചെക്ക് കൈമാറിയത്. പ്രകാശെൻറ കുടുംബത്തിന് വീട് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലേക്കാണ് സംഖ്യ നൽകിയത്.