തീവ്രവാദ മുക്ത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്‌ ഒമാൻ

മസ്‌കറ്റ്: ഈ വര്‍ഷത്തെ ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടിൽ തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഒമാന്‍. 141 രാജ്യങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുന്നത്. അതിൽ 53 അറബ് രാജ്യങ്ങളാണുള്ളത്. തൊഴിലാളികളുടെ വൈവിധ്യം, കുറ്റകൃത്യങ്ങളുടെ കുറവ്, നീതിന്യായ സ്വാതന്ത്ര്യം എന്നിവയില്‍ അറബ് ലോകത്ത് രണ്ടാം സ്ഥാനവും ഒമാൻ തന്നെ കരസ്ഥമാക്കി. തീവ്രവാദ മുക്തം, ഉപഭോക്തൃ വില സൂചികയിലെ വാര്‍ഷിക മാറ്റം, വിവിധ സൂചകങ്ങളില്‍ ആഗോള നിലവാര സ്ഥാനം നേടിയത് തുടങ്ങിയ കാര്യങ്ങളാല്‍ ആഗോള പങ്കാളിത്തത്തില്‍ ഒമാൻ നില മെച്ചപ്പെടുത്തി.