ഗുരുദേവ സോഷ്യൽ ഫോറം ബഹ്റൈൻ, നവരാത്രി മഹോത്സവവും വിദ്യാരംഭവും സമുചിതമായി ആഘോഷിച്ചു

മനാമ: ബഹ്‌റൈന്‍ കാനു ഗാര്‍ഡന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നവരാത്രി മഹോത്സവവും വിദ്യാരംഭവും സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 6 ഞായറാഴ്ച വരെ വൈകിട്ട് 7 മണിമുതല്‍ 9 മണിവരെ വളരെ ഭക്തിനിര്‍ഭരമായ പൂജയും, ഭജനയും കൊണ്ട് സമ്പന്നമാക്കിയ ദിനങ്ങളിലൂടെയായിരുന്നു ആഘോഷങ്ങൾ. ഒക്ടോബര്‍ 7 ന് വൈകിട്ട് 8 മണി മുതല്‍ ആരംഭിച്ച സാംസ്‌കാരിക സമ്മേളനം ജി.എസ്.എസിലെ കുട്ടികളുടെ ദൈവദശകം പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ ജി.എസ്.എസ്. ചെയര്‍മാന്‍ ശ്രീ. കെ ചന്ദ്രബോസ് അധ്യക്ഷനായിരുന്നു. മുഖ്യ അഥിതിയും പ്രശസ്ത നടനും, കേരള നിയമസഭ സാമജികനും പ്രാസംഗികനുമായ ശ്രീ. മുകേഷ് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍സെക്രട്ടറി ശ്രീ. രാജേഷ്‌ കണിയാംപറമ്പില്‍ സ്വാഗത പ്രസംഗം നടത്തി. 4 pm റിപ്പോര്‍ട്ടറും, ഗായകനുമായ രാജീവ്‌ വെള്ളിക്കോത്തും, വോയിസ്‌ ഓഫ് പാലക്കാട്‌ എക്സികുട്ടിവ് അംഗം ശ്രീ. ജയറാം എന്നിവര്‍ ആശംസ പ്രസംഗം നടത്തി.  വൈസ് ചെയര്‍മാന്‍ ശ്രീ. ജോസ് കുമാര്‍ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തിയ യടങ്ങിൽ വിനോദ് നാരായണന്‍ എം. സി ആയിരുന്നു.

ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ മുകേഷ് ശ്രീ നാരായണഗുരു ദേവന്‍റെ ത്യാഗത്തിന്‍റെയും ദര്‍ശനത്തെയും, നിശബ്ധ വിപ്ലവത്തെക്കുറിച്ച് പ്രസംഗിച്ചു. ഗുരുവിനെ അറിയാന്‍ നാം താമസിച്ചുപോയി എന്ന് അദ്ധേഹത്തിന്റെ പഴയ കാല ചരിത്രം വിവരിച്ചുകൊണ്ട് നമ്മെ ഓര്‍മ്മ്പ്പെടുത്തി. ശേഷം നടന്ന ഭക്തിഗാനസുധയിൽ രാജീവ്‌ വെള്ളിക്കൊത്ത്, ഒപ്പം മറ്റു കലകാരന്മാരും അണിനിരന്ന് സമ്പന്നമാക്കി. എല്ലാവര്ക്കും ഭഷണവും ഒരുക്കിയിരുന്നു.

ചടങ്ങില്‍ വച്ച് വോയിസ്‌ ഓഫ് പാലക്കാട്‌ (VOP പൊന്നോണം പുരസ്‌കാരം) ഡയറക്ടര്‍ ബോര്‍ഡ്‌  ജി.എസ്.എസ്. ചെയര്‍മാന്‍ കെ. ചന്ദ്രബോസിനെ മോമെന്ടോ നല്‍കി ആദരിച്ചു. അദ്ധേഹത്തിന്‍റെ സ്തുത്യർഹമായ സേവനം കണക്കാക്കിയാണ് ഈ ബഹുമതി നല്‍കിയത് VOP ഡയറക്ടര്‍ ബോര്‍ഡ്‌ അറിയിച്ചു. വേദിയിൽ നര്‍മ്മ ബഹ്‌റൈന്‍ കോമഡി ടീമിന്‍റെ മിമിക്സ് കാര്‍ണിവല്‍ സീസണ്‍ 2 വിന്റെ ഫ്ലയെര്‍ സിനിമാ താരം മുകേഷ് പ്രദർശിപ്പിച്ചു.

ഒക്ടോബര്‍ 8 ചൊവ്വാഴ്ച വിജയദശമി നാളില്‍ രാവിലെ 6 മണിമുതല്‍ കുരുന്നുകള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍വച്ച് മുകേഷ് ആദ്യക്ഷരം പകര്‍ന്നു കൊടുത്തു.