ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റൈൻ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മിഡ്ലീസ്റ്റ് ട്രേഡേഴ്സുമായി സഹകരിച്ച് രക്ത ദാനക്യാമ്പ്‌ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മിഡ്ലീസ്റ്റ് ട്രേഡേഴ്സുമായി
സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റൈൻ എന്ന ക്യാംപയിന്റെ ഭാഗമായി ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച രക്ത ദാനക്യാമ്പ്‌ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടന്നു. പ്രസ്തുത പരിപാടിയിൽ 100 കണക്കിന്ന് പ്രവാസികൾ രക്തം ദാനം നടത്തി. ക്യാമ്പ്‌ മനാമ പാർലിമെന്റ് മെമ്പർ ആയ ഡോക്ടർ സൗസൻ കമാൽ ഔദോഗികമായി ഉൽഘടനം നിർവഹിച്ചു.


മിഡ്ലീസ്റ്റ് ട്രേഡേഴ്സ് BDM സല്‍മാന്‍ അല്‍ഖാന്‍ ആശംസ അര്‍പ്പിച്ച
ചടങ്ങിൽ, ഇന്ത്യൻ സോഷ്യൽ ഫോറം കേരള കമ്മിറ്റി സെക്രട്ടറി റഫീഖ് സ്വാഗതം പറഞ്ഞു. അദ്ദ്യക്ഷൻ അലി അക്ബർ, മൊയ്‌ദു, ഷംസീർ, അനസ്, ഇർഫാൻ കർണാടക, അതാഉള്ള തമിഴ്‌ നാട് എന്നിവർ നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ജവാദ് പാഷാ ജനറല്‍ സെക്രെട്ടറി യൂസുഫ് അലി, കെഎംസിസി നേതാവ് സലാം മമ്പാട്ട്മൂല, ഹോപ് മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ അശ്കര്‍ മാഹി, നിസാര്‍ മാഹി എന്നിവർ പങ്കെടുത്തു.

ക്യാമ്പയിന്റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച അദ്‌ലിയയിലുള്ള അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ചു മെഗാ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്ന വിവരങ്ങളും സംഘടകർ കൈമാറി. പ്രവാസികളായ എലാവരും സഹകരികണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചു.