ഷബിനി വാസുദേവിന്റെ ‘ബഞ്ചാരകൾ’ പുസ്തക പ്രകാശനം ഇന്ന്(ശനി) ബഹ്റൈൻ കേരളീയ സമാജത്തിൽ

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ കൺവീനർ കൂടിയായ എഴുത്തുകാരി ഷബിനി വാസുദേവിന്റെ ഏറ്റവും പുതിയ കഥാസമാഹാരം “ബഞ്ചാരകൾ” ഇന്ന് (ഒക്ടോബർ 12 ശനിയാഴ്ച) രാത്രി 8 മണിക്ക് സമാജത്തിലെ ബാബുരാജ് ഹാളിൽ വെച്ച് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പ്രകാശനം ചെയ്യും. ചിന്ത പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം വേദിയിൽ ഫിറോസ് തിരുവത്ര പരിചയപ്പെടുത്തും.  പ്രവാസ ലോകത്തെ എഴുത്തുകാരിൽ ശ്രദ്ധേയയായ ഷബിനി വാസുദേവിന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.