മനാമ: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്ന രീതി ഒഴിവാക്കിയ എയര്‍ ഇന്ത്യയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് സമസ്ത ബഹ്റൈന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രവാസികളുടെ കാര്യങ്ങളിലെല്ലാം എയര്‍ ഇന്ത്യയില്‍ നിന്നും ഇത്തരം അനുകൂല സമീപനം ഉണ്ടാവണമെന്നാണ് പ്രവാസികളെല്ലാവരും ആഗ്രഹിക്കുന്നത്.
പ്രവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സുപ്രധാന ആവശ്യത്തിന് ഇപ്പോള്‍ പച്ചക്കൊടി കാണിച്ച എയര്‍ ഇന്ത്യാ മാനേജ്മെന്‍റിനെ പ്രത്യേകം പ്രശംസിക്കുന്നു. തുടര്‍ന്നും ടിക്കറ്റ് നിരക്കു വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യാത്രാ സംബന്ധമായ മുഴുവന്‍ വിഷയങ്ങളിലും എയര്‍ ഇന്ത്യയില്‍ നിന്നും പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.