മനാമ: പാവപ്പെട്ട മത വിദ്യാർത്ഥികൾക്ക് ആശ്വാസമേകി ഐ സി എഫ് ബഹ്‌റൈൻ നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ വിതരണ ഉദ്‌ഘാടനം പാകിസ്ഥാൻ ക്ലബ്ബിൽ നടന്നു. കാസർഗോഡ് സഅദിയ്യ അറബിക് കോളേജിലെ പത്തു വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഐ സി എഫ് നേതാക്കൾ സഅദിയ്യ ജനറൽ സെക്രട്ടറി സയ്യിദ് ഫസൽ കോയമ്മ തങ്ങളെ ഏൽപ്പിച്ചു.
ചടങ്ങിൽ സഅദിയ്യ മാനേജർ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഐ സി എഫ് ഗൾഫ് കൌൺസിൽ സെക്രട്ടറി മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഐ സി എഫ് ബഹ്‌റൈൻ നേതാക്കളായ അബൂബക്കർ ലത്തീഫി, എം.സി. അബ്ദുൽ കരീം, അഷ്‌റഫ് ഇഞ്ചിക്കൽ, പി എം സുലൈമാൻ ഹാജി, വി പി കെ അബൂബക്കർ ഹാജി, മമ്മൂട്ടി മുസ്ല്യാർ തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിലെ വിവിധ മത കലാലയങ്ങളിൽ മുതവ്വൽ കോഴ്സിന് പഠിക്കുന്ന നൂറു മത വിദ്യാർത്ഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുന്നത്. ഇതിനായുള്ള ഫണ്ട് ഷീറ്റ് കലണ്ടർ വിതരണത്തിലൂടെയാണ് സമാഹരിക്കുന്നത്.