മനാമ: സാംസ ബഹ്‌റൈൻ അഞ്ചാം വാർഷികവും ഓണം ഈദ് ആഘോഷവും “ശ്രാവണ പുലരി 2019” എന്ന പേരിൽ ഒക്ടോബർ 11നു ബാംഗ് സാങ് തായ് ഹാളിൽ വച്ചു സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ഘോഷയാത്രയോടുകൂടി ആരംഭിച്ച പരിപാടി പ്രസിഡന്റ് ജിജോ ജോർജ് ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം, ഉപദേശക സമിതി അംഗങ്ങളായ ബാബു മാഹി, മുരളി കൃഷ്ണൻ, ട്രെഷറർ ബബീഷ് കുറ്റിയിൽ ജനറൽ കൺവീനർ ഗിരീഷ് കല്ലേരി, പ്രോഗ്രാം കോഓർഡിനേറ്റർ അനിൽ അഞ്ചൽ, വനിതവിഭാഗം പ്രസിഡന്റ് സിതാര മുരളീകൃഷ്ണൻ, സെക്രട്ടറി അമ്പിളി സതീഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു.
വൈവിധ്യമാർന്ന കലാപരിപാടികൾക്ക് പുറമെ ശ്രീ ബാലുവും സാംസയിലെ 25 ഓളം കലാകാരൻമാരും തെയ്യത്തിന്റെയും പരുന്താട്ടത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച “ഓണ നിലാവ് ” ഉന്നത നിലവാരം പുലർത്തുകയും തിങ്ങി നിറഞ്ഞ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. സാമൂഹിക സേവന രംഗത്തെ മഹത് വ്യക്തിത്വമായ ശ്രീ ചന്ദ്രൻ തിക്കോടിയെ സാംസ ആദരിക്കുകയും കൂടാതെ ബഹ്റൈനിൽ 25 വർഷം പൂർത്തിയാക്കിയ 11 സാംസ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിരവധി സാമൂഹിക പ്രവർത്തകർ സംഘടന നേതാക്കൾ, സ്ഥാപന ഉടമകൾ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവർ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഓണ സദ്യയും വിളമ്പി. വൈകിട്ട് 4.30 നു പരിപാടികൾ സമംഗളം സമാപിച്ചു.