കോന്നി ഉപ തെരഞ്ഞെടുപ്പിലെ LDF – BJP പരസ്പര ധാരണ ജനങ്ങൾ അട്ടിമറിക്കും: അഡ്വ. വി വി പ്രകാശ്

മനാമ: ഒക്ടോബർ ഇരുപത്തൊന്നാം തീയതി നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ എൽ ഡി എഫ് ഉം ബി ജെ പി യും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള ധാരണ ജനാധിപത്യ – മതേതര വിശ്വാസികൾ അധിവസിക്കുന്ന കോന്നിയിൽ നടപ്പിലാകില്ല എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒഐസിസി ഓഫീസിൽ വച്ച് നടത്തിയ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്ത മലപ്പുറം ഡി സി സി പ്രസിഡന്റ്‌ അഡ്വ. വി വി പ്രകാശ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണി ആവർത്തിക്കും. സംസ്ഥാനം നേരിടുന്ന പല പ്രശ്നങ്ങളും നേരിടുന്നതിൽ പരാജയപ്പെട്ട ഗവണ്മെന്റ്, വിശ്വാസ പരമായ കാര്യങ്ങളിൽ കാണിക്കുന്ന ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിഞ്ഞു. കേരളത്തിലെ ജനങ്ങൾ വിശ്വാസവും, പാരമ്പര്യം നിലനിർത്തി കാണണം എന്ന് ആഗ്രഹിക്കുന്നു. ശബരിമലയിൽ ആചാരങ്ങൾ നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ഉത്തരവാദിത്വമുള്ള സർക്കാർ കോടതി വിധിയുടെ പേര് പറഞ്ഞുവിഷയത്തിൽ നിന്ന് മാറാനാണ് എൽ ഡി എഫ് ശ്രമിച്ചത്, കേരളത്തെ ജനങ്ങൾ പുനഃ പരിശോധന ഹർജി കൊടുക്കണം എന്ന്ആഗ്രഹിച്ചു. കേന്ദ്ര ഗവൺമെന്റിൽ സ്വാധീനം ചെലുത്തി, നിയമ നിർമ്മാണം നടത്തുവാൻ സാധിക്കുന്ന ബി ജെ പി, വിശ്വാസികളെ തെരുവിൽ ഇറക്കി ക്രിമിനൽ കേസുകളിൽപെടുത്തി തങ്ങളോടൊപ്പം ചേർക്കാനാണ് ശ്രമിച്ചത്.ഇത് കേരളത്തിലെ വിശ്വാസികൾ സസൂഷ്മം വീക്ഷിക്കുകയും, സമയം ലഭിക്കുമ്പോൾ രണ്ടു കൂട്ടർക്കും എതിരെ വിധി എഴുതാൻ കാത്തിരിക്കുകയാണ്.
മലയോര നിയോജകമണ്ഡലമായ കോന്നിയിൽ ഇപ്പോൾ കാണുന്ന വികസനത്തിന്റെ നായകൻ അഡ്വ. അടൂർ പ്രകാശ് തുടങ്ങി വച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ പി. മോഹൻരാജ് ജയിച്ചുവരേണ്ടത് കോന്നിയുടെ ആവശ്യമാണ്. അതിനു പ്രവാസലോകത്തു നിന്ന് ശക്തമായ പിന്തുണ ഉണ്ടാകണം എന്നും അഡ്വ. വി വി പ്രകാശ് അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, മറയൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സത്യൻ മുൻ കോന്നി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ഷാജി സാമുവേൽ, ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ ദേശീയ സെക്രട്ടറി മാരായ മാത്യൂസ് വാളക്കുഴി ജവാദ് വക്കം, മനു മാത്യു, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എബ്രഹാം സാമുവേൽ, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജോൺ, ട്രഷറർ പാപ്പച്ചൻ കൂടൽ സെക്രട്ടറി ബി. വിഷ്ണു എന്നിവർ പ്രസംഗിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പ്രവാസികളുടെ വീടുകൾ സന്നർശിക്കുന്നതിനും, വോട്ട് അഭ്യർത്ഥിക്കുന്നതിനും വേണ്ടി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, അഡ്വ. ഷാജി സാമുവേൽ, ബി. വിഷ്ണു എന്നിവർ നാട്ടിലേക്ക് പുറപ്പെട്ടു.