ദീർഘകാലം ഖത്തറിൽ സാമൂഹ്യപ്രവർത്തന രംഗത്തും മതരംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന കറുത്തെടുത്ത് കുഞ്ഞബ്ദുള്ള(59) നാട്ടിൽ നിര്യാതനായി. ആവള എന്ന ചുരുക്കപ്പേരിൽ ഖത്തർ മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഖത്തർ നാഷണൽ ലൈബ്രറി ജീവനക്കാരനായിരുന്നു. ഒന്നര വർഷമായി അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സജീവ കോൺഗ്രസ്സ് പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം ഖത്തർ കെഎംസിസിയുമായും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യ: രാമത്ത് ആയിഷ (കീഴൽ മുക്ക് ) മക്കൾ: ഹാരിസ് ( റെഡ്‌ക്രെസന്റ് ഖത്തർ ) ബാസിൽ (KMC മണിപ്പാൽ) അർഷക്ക്, അസ്ലക്ക് (ഇരുവരും യേനോപായ മെഡിക്കൽ കോളേജ് മംഗലാപുരം )