കാൽമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി വീട്ടമ്മക്ക് വീ കെയർ ഫൗണ്ടേഷൻറെ യാത്രാ സഹായം

മനാമ: കാൽ മുട്ടിനു താഴെ പരിക്ക് പറ്റി ദീർഘകാലം ചികിത്സയിലായിരുന്ന നിർധനയായ പ്രവാസി വീട്ടമ്മക്ക് വീ കെയർ ഫൌണ്ടേഷൻ നാട്ടിലേക്കു തിരികെ പോകുന്നതിനുള്ള ടിക്കറ്റ് നൽകി. സെക്രട്ടറി രതിൻ നാഥ്, വൈസ് പ്രസിഡന്റ്‌ വിനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ്‌ റെജി വർഗീസ് ടിക്കറ്റ് കൈമാറി.

വിസ കാലാവധി അവസാനിച്ചതിന് ശേഷവും, ജോലിയും സ്പോണ്സർഷിപ്പും ഇല്ലാതെ സുമനസ്സുകളുടെ സഹായത്താൽ ഗുദൈബിയയിലെ ഒരു വീട്ടിൽ താമസിക്കിന്നതിനിടെയാണ് കാലിനു പരിക്ക് പറ്റിയത്. ഇവരുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞു സഹായിക്കാൻ മുൻപോട്ടുവന്ന ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസി മുഖാന്തരം ഇടപെട്ടതിലൂടെയാണ് നാട്ടിലേക്കുള്ള മടക്ക യാത്ര സാധ്യമായത്.