വധ ഭീഷണി മുഴക്കിയിട്ടില്ല; ഷെയ്ൻ നിഗത്തിനെതിരെ നിർമാതാവ് ജോബി ജോർജ്

വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുക മാത്രമാണ് ചെയ്തെതെന്ന് ‘വെയില്‍’ ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോർജ് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഷെയ്ൻ 30 ലക്ഷം രൂപയ്ക്ക് ചിത്രം ചെയ്യാമെന്ന് സമ്മതിച്ചെന്നും ഷൂട്ടിംഗ് തുടങ്ങിയ ശേഷം 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ജോബി ജോര്‍ജ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് ഇന്ന് പരാതി നല്‍കും. പല കാരണങ്ങളാല്‍ ഷൂട്ട്‌ വൈകിച്ചെന്നും, നിര്‍മാതാവിന്റെയും സംവിധായകന്റെയും പ്രതിസന്ധി മനസിലാക്കാതെ തങ്ങളുടെ സിനിമയുടെ കണ്‍ടിനുറ്റിയെ ബാധിക്കുന്ന തരത്തില്‍ മുടി വെട്ടിയെന്നും സംവിധായകനും നിര്‍മാതാവും പത്രസമ്മേളനത്തില്‍ പറഞ്ഞു.