bahrainvartha-official-logo
Search
Close this search box.

ഇന്ന് മുതൽ ജെല്ലിക്കെട്ടും; ബഹ്റൈനിൽ ഈ വാരത്തിലെ പ്രധാന സിനിമകൾ അറിയാം

PhotoCollage_1571305346213

ജെല്ലിക്കെട്ട്:

ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ജെല്ലിക്കെട്ട്’ ഇന്ന്(വ്യാഴം) മുതൽ ബഹ്‌റൈനിലും പ്രദർശനം തുടങ്ങും. ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബുമോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഒക്ടോബർ നാലിനായിരുന്നു ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയത്.

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയർ ഷോ. മികച്ച പ്രതികരണങ്ങളും നിരൂപണങ്ങളുമായി റിലീസ് ന് മുൻപ് തന്നെ പ്രേക്ഷകർ 2019 ൽ കാത്തിരുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് പ്രദര്ശനത്തിനെത്തിയിരുന്നത്. ചിത്രം കഴിഞ്ഞ് പ്രേക്ഷകരെല്ലാവരും എഴുന്നേറ്റ് നിന്നു കൈയ്യടിച്ചുവെന്നും, പിന്നീടും ജെല്ലിക്കെട്ട് തന്നെ പിടിച്ച് കുലുക്കുകയാണെന്നും ഇന്ത്യൻ എക്‌സ്‌പ്രസ് സിനിമാ നിരൂപക ശുഭ്ര ഗുപ്ത പറഞ്ഞത് സിനിമാ ആസ്വാദകരുടെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ താൻ കണ്ട ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതും ജെല്ലിക്കെട്ടെന്ന് ശുഭ്ര പറഞ്ഞു.

കേരളത്തിലും മികച്ച പ്രതികരണങ്ങളോടും വിശകലനങ്ങളോടും കൂടിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട്. എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

തിയറ്ററുകൾ:

 1. Mukta A2 Cinemas – Juffair (Cinema 6)
  TICKET CHARGE: BHD 3
  10:30AM 12:30PM 2:30PM 4:30PM 6:30PM 8:30PM 10:30PM
 2. Cineco Al Hamra – Manama (Cinema 1)
  TICKET CHARGE: BHD 2
  12:00PM 3:00PM 6:00PM 9:00PM 12:00AM
 3. Cineco Seef – Seef Area (Cinema 16)
  TICKET CHARGE: BHD 3.5
  10:30AM 12:45PM 3:00PM 5:15PM 7:30PM 9:45PM 12:00AM
 4. Cineco Juffair – Oasis Mall (Cinema 10)
  TICKET CHARGE: BHD 3.5
  12:30PM 2:45PM 5:00PM 7:15PM 9:30PM 11:45PM
 5. Cineco Wadi Al Sail – Riffa (Cinema 3)
  TICKET CHARGE: BHD 3.5
  1:15PM 6:30PM 11:45PM

ആദ്യരാത്രി:

‘വെള്ളിമൂങ്ങ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജുമേനോനും ജിബു ജേക്കബും ഒന്നിക്കുന്നു എന്ന വാര്‍ത്തകളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ആദ്യരാത്രി’. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ സുപരിചിതയായി തീര്‍ന്ന അനശ്വര രാജനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, പോളി വത്സൻ, വിജയരാഘവന്‍, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ശ്രീജിത് നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

തിയറ്റർ:

 1. Cineco Juffair – Oasis Mall (Cinema 3)
  BHD 3.5
  3:15PM 8:30PM

അസുരൻ:

‘വട ചെന്നൈ’ക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്ത് 2019 ഒക്ടോബർ 4ന് പ്രദർശനത്തിനെത്തിയ ഒരു തമിഴ് ഭാഷ ആക്ഷൻ ചിത്രമാണ് അസുരൻ. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തികവിജയമായി മാറിയിരിക്കുന്ന ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരന്. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രവും കൂടിയാണ്.

ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അസുരനില്‍ പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

തിയറ്റർ:

 1. Cineco Juffair – Oasis Mall (Cinema 3)
  BHD 3.5
  12:30PM 5:45PM 11:00PM

വാർ:

ഹൃത്വിക് റോഷനും ടൈഗർ ഷ്രോഫും പ്രധാന താരങ്ങളായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വാര്‍. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച ഒരു ആക്ഷൻ ചിത്രമായിട്ടാണ് ആരാധകര്‍ ചിത്രത്തെ കാണുന്നത്. ഇന്ത്യയില്‍ റീലീസ് ചെയ്‍ത ചിത്രങ്ങളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ എക്കാലത്തെയും രണ്ടാമത്തെ ചിത്രം എന്ന റെക്കോര്‍ഡ് വാര്‍ സ്വന്തമാക്കിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

https://www.youtube.com/watch?v=EpcGrLbtz5I

ഒരു വാണിജ്യ സിനിമയുടെ എല്ലാ രസക്കൂട്ടുകളും ചാലിച്ച ചിത്രം ആക്‌ഷൻ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വിരുന്നാകുമെന്നതിൽ സംശയം വേണ്ട.

തിയറ്റർ:

 1. Mukta A2 Cinemas – Juffair (Cinema 3)
  BHD 3
  10:25AM
 2. Mukta A2 Cinemas – Juffair (Cinema 5)
  BHD 3
  3:30PM 9:30PM 12:30AM
 3. Cineco Seef – Seef Area (Cinema 9)
  BHD 3.5
  11:30AM 2:30PM 5:30PM 8:30PM 11:30PM
 4. Cineco Wadi Al Sail – Riffa (Cinema 6)
  BHD 3.5
  12:30PM 11:00PM
 5. Cineco Juffair – Oasis Mall (Cinema 4)
  BHD 3.5
  11:15AM 2:15PM 5:15PM 8:15PM 11:15PM

ജോക്കർ:

സംവിധായകന്‍ ടോഡ് ഫിലിപ്‌സ് ഒരുക്കിയ ജോക്കറില്‍ ജോഗ്വിന്‍ ഫൊനിക്‌സ് ആണ് നായകന്‍. അവിസ്മരണീയമായ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത് എന്നാണ് ചിത്രത്തിന്റെ വിമര്‍ശകരടക്കം പറഞ്ഞത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ജോഗ്വിന്‍ ഫിനിക്‌സ് ടിഫ് ട്രിബ്യൂട്ട് ആക്ടര്‍ അവാര്‍ഡിന് അര്‍ഹനായിരുന്നു. ഒപ്പം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പെടെ മൂന്നു പുരസ്‌കാരങ്ങള്‍ ചിത്രം നേടി.

https://www.youtube.com/watch?v=-_DJEzZk2pc

ലോകമെമ്പാടും ബോക്‌സ് ഓഫീസ് അടക്കിവാണ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ജോക്കര്‍. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ച പിന്നിടുമ്പോൾ വേള്‍ഡ് വൈഡ് റിലീസിലൂടെ നേടിയത് 543.9 മില്യണ്‍ ഡോളറാണ്, ഇന്ത്യന്‍ രൂപയില്‍ 3852 കോടി രൂപയാണിത്. ഡി.സി കോമിക്‌സിന്റെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജോക്കര്‍. വയലന്‍സിന്റെ അതി പ്രസരമെന്ന പേരില്‍ യു.എസില്‍ ‘ആര്‍’ സര്‍ട്ടിഫിക്കറ്റാണ് ജോക്കറിനു നല്‍കിയിരുന്നത്.

തിയറ്ററുകൾ:

 1. Cineco Seef – Seef Area (Cinema 5)
  BHD 3.5
  12:30AM
 2. Cineco Seef – Seef Area (Cinema 14)
  BHD 3.5
  11:15AM 1:45PM 4:15PM 6:45PM 9:15PM 11:45PM
 3. Cineco Seef – Seef Area (Cinema 15)
  BHD 3.5
  10:45AM 1:15PM 3:45PM 6:15PM 8:45PM 11:15PM
 4. Cineco Saar – Saar (Cinema 4)
  BHD 3.5
  10:45AM 1:15PM 3:45PM 6:15PM 8:45PM 11:15PM
 5. Cineco Wadi Al Sail – Riffa (Cinema 2)
  BHD 3.5
  11:00AM 1:30PM 4:00PM 6:30PM 9:00PM 11:30PM
 6. Cineco Juffair – Oasis Mall (Cinema 1)
  BHD 3.5
  10:45AM 1:15PM 3:45PM 6:15PM 8:45PM 11:15PM
 7. Cineco Juffair – Oasis Mall (Diamond Class)
  BHD 8
  1:00PM 6:00PM 11:00PM
 8. Mukta A2 Cinemas – Juffair (Cinema 4)
  BHD 3
  10:20AM 12:40PM 3:00PM 5:20PM 7:40PM 10:00PM 12:20AM 

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇളയ ദളപതി വിജയ് ചിത്രം ‘ബിഗിൽ’ അടുത്ത വാരത്തിൽ ബഹ്‌റൈനിലും പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!