ഇടതുപക്ഷ ബദൽ പ്രസ്ഥാനങ്ങളുടെ ആവശ്യകതകൾ ചർച്ച ചെയ്ത് നൗക ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു

IMG-20191018-WA0042

മനാമ: നൗക ബഹ്‌റൈൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 നു പ്രൗഢ ഗംഭീരമായ രീതിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ നൂറാമതു (100 years) വാർഷിക ദിനത്തിൽ നടന്ന പരിപാടി തികച്ചും വ്യത്യസ്തവും, ബഹ്റൈനിൽ നാളിതു വരെ നടന്ന മറ്റു പരിപാടികളിൽ നിന്നും വേറിട്ട് നിൽക്കുന്നതുമായിരുന്നെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ ബദൽ പ്രസ്ഥാനങ്ങളുടെ ആവശ്യകതയെ വർത്തമാന കാല ഇന്ത്യൻ സാഹചര്യങ്ങളിലെ വർഗീയ ദ്രുവീകരണത്തിന്റെയും, മത ഫാസിസം അതിന്റെ ഏറ്റവും ഭീകരമായ വേഷത്തിൽ അഴിഞ്ഞാടികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നവ ഇടതുപക്ഷം അതിന്റെ കടമകൾ നിറവേറ്റാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടുള്ള പരിപാടി എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു.

“സംതൃപതമായ യുവത്വവും നിഷ്ക്രിയമായ യുവത്വവും നിർജീവമായ ജീവിതമായിത്തീരും, യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോൾ അതൊരു യന്ത്രം പോലെ സമർത്വവും, നിര്ജീവവും , വന്ധ്യവുമായി തീരും . വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കാൻ കഴിയാത്തതു കൊണ്ട് പുതിയ ഒരു ലോകകർമ്മത്തെ നിർമ്മിക്കുവാനും അതിനു കഴിയില്ല” എന്ന MN വിജയൻ മാഷിന്റെ വാക്കുകൾ അന്വർത്ഥമയക്കുന്ന രീതിയിലുള്ള യുവാക്കളുടെ വമ്പിച്ച പ്രാതിനിധ്യം , രോഷാകുലരായ ചെറുപ്പക്കാരുടെ നവ വിപ്ലവ ബോധത്തിന്റെ അഭിനിവേശം എല്ലാം കൊണ്ടും അത്യധികം ശ്രദ്ധേയമായിരുന്നു നൗകയുടെ കുടുംബ സംഗമം. അവിനാഷ് ഒഞ്ചിയം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ മഹേഷ്‌ പുത്തോളി അധ്യക്ഷത വഹിച്ചു. സുരേഷ്. വി കെ സമ്മേളനം ഉൽഘാടനം ചെയ്തു. വിനുകുമാർ കൈനാട്ടി യോഗത്തിൽ സംസാരിച്ചു. അനീഷ് രയരങ്ങോത്ത് റിപ്പോർട് അവതരിപ്പിച്ചു.

ഊർജ്വ സ്വലമായ സംവാദങ്ങൾക്കു പുറമെ കുട്ടികൾക്കും വനിതകൾക്കുമായുള്ള വിവിധ മത്സരങ്ങളും, കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് അൽഹറാം ബിസ്സിനസ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൗക ബഹ്‌റൈൻ എക്സിക്യുട്ടീവ് അംഗം രമേശൻ വെള്ളിക്കുളങ്ങര വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!