മനാമ: മിഡ്ലീസ്റ്റ് ട്രേഡേഴ്‌സും അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11.30 വരെ അദ്ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് മെഗാ ഹെൽത്ത് ചെക്ക്പ്പ് ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പിൽ ജനറല്‍ മെഡിസിന്, പ്രമേഹം, കൊളെസ്ട്രോൾ, പ്രഷര്‍, ലിവർ, കിഡ്‌നി, തുടങ്ങി 10 ദിനാറിലേറെ ചിലവ് വരുന്ന സേവനങ്ങൾ തികച്ചും സൗജന്യമായി നാനൂറിലധികം ആളുകൾക്ക് നൽകാൻ സാധിച്ചു.
കൂടാതെ പ്രത്യേക ഇളവോടുകൂടിയ സർവീസുകൾ, കൺസൽറ്റേഷൻ, മരുന്നുകൾ എന്നിവയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡു വഴി ഉപഭോക്‌താവിന്നു ലഭിക്കുന്നതിന് ഉള്ള സൗകര്യം ഒരുക്കി. ക്യാമ്പിന് മനാമ എംപി ഡോ :സൂസൻ കമാൽ ഉത്ഘാടനം നിർവഹിച്ചു, മിഡിൽ ഈസ്റ്റ് ബിഡിഎം സൽമാൻ അല്‍ഖാന്‍ അല്‍ ഹിലാല്‍ ബ്രാഞ്ച് മാനേജര്‍ ലിജോയ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനങ്ങളുമായി ബന്ധപെട്ട സേവന പ്രവത്തനങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം എന്നും മുന്നിൽ ഉണ്ടാകും എന്ന് ചടങ്ങിൽ സംബന്ധിച്ച ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷയും സെക്രട്ടറി യുസുഫ് അലിയും ഉറപ്പ് നൽകി.
കേരള സ്റ്റേറ്റ് പ്രസിഡന്റ് അലി അക്ബർ സെക്രട്ടറി റഫീഖ് അബ്ബാസ് കമ്മറ്റി അംഗങ്ങൾ ആയ അലി റാണ, റംഷി വയനാട് അൻവർ കുറ്റ്യാടി, അഷ്‌റഫ് മൗലവി, തൻസീബ്, ഷംസീര്‍ ഉം അൽഹസ്സം, ഫൈസൽ, നബീൽ തിരുവള്ളൂർ, മൊയ്‌ദു മുഹറഖ്, നജീബ് പിണറായി, ഹംസ റിഫ, അനസ് ഹൂറ, റഷീദ് നിലമ്പൂർ എന്നിവർ നേതൃത്വം നൽകി.