മനാമ: ജീവകാരുണ്യ രംഗത്ത് ബഹ്‌റൈൻ സമൂഹത്തിൽ നിസ്വാർത്ഥ സേവനം നടത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ചന്ദ്രൻ തിക്കോടിക്ക് നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.
ചന്ദ്രൻ തിക്കോടിയുടെ നാട് ഉൾപ്പെടുന്ന കൊയിലാണ്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന നിയാർക്ക് ഉൾപ്പെടെയുള്ള ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം നാട്ടിൽ മുതൽക്കൂട്ടാകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ പൊതു സമൂഹം ചന്ദ്രൻ തിക്കോടിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഇക്കാലയളവിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങുകൾ സൂചകങ്ങങ്ങൾ ആണെന്നും യോഗം വിലയിരുത്തി.