രാജു ഇരിങ്ങലിന് ബഹ്റൈൻ ഫ്രന്റ്സ് സൗഹൃദ വേദി യാത്രയയപ്പ് നല്‍കി

മനാമ: ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ജോലിയാവശ്യാര്‍ഥം ഓസ്ട്രേലിയയിലേക്ക് പോകുന്ന ഫ്രന്‍റ്സ് സൗഹൃദ വേദി പ്രസിഡന്റും എഴുത്തുകാരനുമായ രാജു ഇരിങ്ങലിന് യാത്രയയപ്പ് നല്‍കി. ഫ്രന്‍റ്സ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ സിഞ്ചിലെ ഫ്രന്‍റ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ കണ്‍വീനര്‍ എം. അബ്ബാസ് അധ്യക്ഷ വഹിച്ചു. ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ നദ്വി, വൈസ് പ്രസിഡന്‍റ് ഇ.കെ സലീം, സൗഹൃദ വേദി എക്സിക്യൂട്ടീവ് അംഗം പങ്കജ് നാഭന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജു ഇരിങ്ങൽ മറുപടി പ്രസംഗം നടത്തി. മുഹമ്മദ് ഷാജി സ്വാഗതമാശംസിച്ച പരിപാടിയില്‍ അംഗങ്ങള്‍ ചേര്‍ന്ന് അദ്ദഹത്തേിന് മൊമന്‍േറാ നല്‍കി ആദരിച്ചു.