ചന്ദ്രൻ തിക്കോടിക്ക് പടവ് കുടുംബവേദിയുടെ യാത്രയയപ്പ്

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകൻ ചന്ദ്രൻ തിക്കോടിക്ക് പടവ് കുടുംബവേദി യാത്രയപ്പ് നൽകി. സെഗായ റെസ്റ്റോറന്റ് ഹാളിൽ നടന്ന യാത്രയപ്പ് യോഗത്തിൽ പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ , ഉമ്മർ പാനായിക്കുളം എന്നിവർ ഉപഹാരം നൽകി. പ്രസിഡന്റ് സുനിൽ ബാബു അദ്യക്ഷൻ ആയിരുന്നു , ജനറൽ സെക്രട്ടറി മുതഫ പട്ടാമ്പി എക്സിക്യൂട്ടീവ് അംഗങ്ങളായ അസീസ്‌ഖാൻ, സഹിൽ തൊടുപുഴ , ഹകീം പാലക്കാട് ,അഷറഫ് വടകര , ഗീത് കൊച്ചിൻ , ബൈജു മാത്യു , റസീൻ ഖാൻ എന്നിവർ സംസാരിച്ചു.