ബഹ്റൈനിലെ സാഹിത്യ പ്രവർത്തകരുടെ കൂട്ടായ്‌മയായ സർഗവീഥി, കവിയും കഥാകാരനുമായ രാജു  ഇരിങ്ങലിന് യാത്രയയപ്പ് നൽകി

മനാമ: ബഹ്റൈനിലെ സാഹിത്യ പ്രവർത്തകരുടെ കൂട്ടായ്‌മയായ സർഗവീഥി, കവിയും കഥാകാരനുമായ രാജു  ഇരിങ്ങലിന് യാത്രയയപ്പ് നൽകി. ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ജോലിയാവശ്യാര്‍ഥം ഓസ്ട്രേലിയയിലേക്ക് പോകുന്ന രാജു ഇരിങ്ങൽ ബഹ്റൈൻ സാഹിത്യ ലോകത്തെ നിറ സാന്നിധ്യമായിരുന്നു. ഒക്ടോബർ 18 ന് സെഗയ്യ റെസ്റ്റാറന്റ് ഹാളിൽ വെച്ച് നടത്തിയ സർഗവീഥി അംഗങ്ങളുടെ കൂടിയിരുത്തത്തിൽ, രാജു ഇരിങ്ങലിൻറെ സുഹൃത്തുക്കളും, വിവിധ സാമൂഹ്യ, സാഹിത്യ പ്രവർത്തകരും രാജുവിൻറെ സൗഹൃദ ഓർമ്മകൾ പങ്കുവെച്ചു. പങ്കെടുക്കുന്നവർക്കെല്ലാം തന്നെ പങ്കാളിത്തം നൽകുന്ന സർഗവീഥിയുടെ കൂടിയിരുത്തത്തിലൂടെ തന്നെയായിരുന്നു യാത്രയയപ്പ് എന്നത് പരിപാടിയുടെ സംഘാടനത്തിൽ വ്യത്യസ്തത പുലർത്തി.

അംഗങ്ങൾക്കു വേണ്ടി ഗ്രൂപ്പ് അഡ്മിൻ ശ്രീലത മൊമെന്റോ കൈമാറി. സൗഹൃദ സംഭാഷണങ്ങളിലൂടെ ഓർമകൾ പുതുക്കാൻ അവസരം നൽകിയ എല്ലാവർക്കും യോഗാനന്ദരം രാജു ഇരിങ്ങൽ നന്ദി പ്രകാശിപ്പിച്ചു.