നിയാർക് ബഹ്റൈൻ ചാപ്റ്റർ ‘അമ്മക്കൊരുമ്മ’യുടെ ഭാഗമായി കുട്ടികൾക്ക് കത്തെഴുത്ത് മത്സരം നടത്തുന്നു

മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ്‌ റീസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കുടുംബ ബന്ധ ബോധവൽക്കരണ പരിപാടിയായ “അമ്മക്കൊരുമ്മ” യുടെ ഭാഗമായി 7 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ജൂനിയർ വിഭാഗമായും, 10 മുതൽ 12 വരെ ക്ലാസ്സുകൾ സീനിയർ വിഭാഗമായും തിരിച്ച്, നാട്ടിലെ മുത്തച്ഛനോ മുത്തശ്ശിക്കോ മലയാളത്തിലോ ഇംഗ്ലീഷിലോ കത്തെഴുതുന്ന മത്സരം നടത്തുന്നു.
https://forms.gle/nsMybp3MorPsbybq8 എന്ന ലിങ്കിൽ ഇതിനായി പേര് റെജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു. നവംബർ 22 വെള്ളി ബാങ് സാങ്ങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വൈകീട്ട്‌ 5:30 ന് മത്സരാർത്ഥികൾ എത്തേണ്ടതാണ്. കത്തിൽ പ്രതിബാധിക്കേണ്ട വിഷയം മത്സരത്തിന് 10 മിനുട്ട് മുന്നേേ അറിയിക്കും. “അമ്മക്കൊരുമ്മ” എന്ന കുടുംബ ബോധവൽക്കരണ പരിപാടി അന്നേ ദിവസം ഉത്ഘാടനം ചെയ്യുന്ന മുൻ ഹൈക്കോടതി ജസ്റ്റിസ് ബി. കമാൽ പാഷ വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ കൈമാറും. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന നിയർക്ക് ബഹ്‌റൈൻ ചാപ്റ്റർ   പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി. കെ. യൂനുസ് അമ്മക്കൊരുമ്മ വിഷയം അവതരിപ്പിക്കും.