ജിഎൻപിസി ഗ്രൂപ്പ് സ്ഥാപകന് ബഹ്റൈനിൽ സുഹൃത്തുക്കളുടെ സ്വീകരണം

മനാമ: ഫേസ്ബുക്കിലെ ഏറ്റവും വലിയ പ്രമുഖ സാമൂഹിക ഗ്രൂപ്പുകളിലൊന്നായ ജിഎൻ‌പി‌സിയുടെ സ്ഥാപകൻ അജിത്തിനെ ബഹ്‌റൈനിൽ സുഹൃത്തുക്കൾ ചേർന്ന് സ്വീകരിച്ചു. സഹാറ ഗ്രൂപ്പ് ചെയർമാൻ ഷാജി, അജിത്ത്, ജെറിൻ, പ്രകാശ്, സജൻ, സുബിൻ, രൂപേഷ് എന്നിവർ അദ്ധേഹവുമായി ചർച്ച നടത്തി. സാമൂഹിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ അദ്ധേഹവുമായി ചർച്ച ചെയ്യാൻ സാധിച്ചതും   ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ നൽകാൻ സാധിച്ചതും വളരെ സന്തോഷകരമാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.