ഹാപ്പി ഹൗസ് ബഹ്‌റൈൻ ഓണാഘോഷം ‘പൂവിളി 2019’ ഒക്ടോബർ 25 ന് (വെള്ളി)

മനാമ: ഹാപ്പി ഹൗസ് ബഹ്റൈൻ ഓണാഘോഷം ‘പൂവിളി 2019’ അതിവിപുലമായി സഗയ്യയിലെ കെസിഎ ഹാളിൽ വെച്ച് 25-10-2019 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആഘോഷവും, സദ്യയും അതോടൊപ്പം കേരളത്തിലെ കഴിഞ്ഞ പ്രളയത്തിൽ കൈത്താങ്ങായി, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഭൂമി ദാനം ചെയ്ത് സാമൂഹ്യ സേവന രംഗത്ത് മാതൃകയായ, ജിജി നിലമ്പൂർ, സുബൈർ കണ്ണൂർ, റോയ് സ്കറിയ, ബഷീർ എന്നിവർക്കും അതുപോലെ തന്നെ സാമൂഹ്യ സേവന രംഗത്ത് പ്രത്യേകിച്ച് കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് നീണ്ട കാലമായി സ്വാന്തനമായി കൊണ്ടിരിക്കുകയും, പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് യാത്രയാവുകയും ചെയ്യുന്ന ശ്രീ. ചന്ദ്രൻ തിക്കോടിക്കും ഹാപ്പി ഹൌസ് ബഹ്‌റൈൻ ആദരവ് അർപ്പിക്കും.

പത്മശ്രീ, ഡോ. രവിപിള്ളയും, കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയും ചേർന്നാകും കാരുണ്യ പ്രവർത്തകരെ ആദരിക്കുക.
ഇതോടൊപ്പം നാട്ടിലെ അശരണർക്കു ആശ്വാസമേകിക്കൊണ്ടു കുട്ടികൾ ഉൾപ്പടെ  700 ഓളം പേർക്ക് അന്നേ ദിവസം തന്നെ ഓണസദ്യ നൽകുന്ന പരിപാടിയും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.