ഈദേ മിലാദ് ’19: സമസ്ത ബഹ്റൈൻ, മനാമയിൽ നബിദിനാഘോഷ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസയിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷ പരിപാടിയുടെ സ്വാ​ഗതസംഘ ഓഫീസ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മനാമ ​ഗോൾഡ് സിറ്റിയിലെ ഇർശാദുൽ മുസ്ലിമീൻ  മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അശ്റഫ് അൻവരി ചേലക്കര സ്വാ​ഗതം പറഞ്ഞു.


മുഹമ്മദ് ഹാജി, എസ് എം അബ്ദുൽ വാഹിദ്, റബീഅ് ഫൈസി, ജമാൽ കുറ്റിക്കാട്ടിൽ, നവാസ് കുണ്ടറ, സജീർ പന്തക്കൽ, മോനു മുഹമ്മദ്, സുലൈമാൻ പറവൂർ, കളത്തിൽ മുസ്തഫ, ഹാഫിള് ഷറഫുദ്ധീൻ‌, സിക്കന്തർ, ഹാഫിള് ശുഹൈബ്, ശഫീഖ് പെരുമ്പിലാവ് തുടങ്ങിയവർ പങ്കെടുത്തു.