മലര്‍വാടി കുരുന്നുകള്‍ക്കായി മല്‍സര പരിപാടികള്‍ സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിഭാഗമായ ‘മലര്‍വാടി’ അഞ്ച് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി കേരള പിറവിയോടനുബന്ധിച്ച് മൂന്ന് ഏരിയകളിലായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് ‘കളിവണ്ടി‘ എന്ന തലക്കൈട്ടില്‍ മനാമ ഏരിയയിലും നവംബര്‍ 10 ന് റിഫ ഏരിയയിലും നവംബര്‍ 15 ന് മുഖറഖ് ഏരിയയിലും വിവിധ മല്‍സര പരിപാടികളാണ് ഒരുക്കുന്നത്. കേരളത്തെ പരിചയപ്പെടുത്തുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, കേരളത്തനിമയുള്ള വിവിധയിനം കുട്ടിക്കളികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിപരവും വൈജ്ഞാനികവുമായ വളര്‍ച്ച ലക്ഷ്യം വെക്കുന്നതോടൊപ്പം പരസ്പരസ്നേഹം, സാഹോദര്യം, സഹിഷ്ണുത എന്നീ ഗുണങ്ങള്‍ വളര്‍ത്താനുതകുന്നതരത്തിലുള്ള പരിപാടികളാണ് മലര്‍വാടി കുട്ടികള്‍ക്കായി നടത്തി കൊണ്ടിരിക്കുന്നതെന്ന് മലര്‍വാടി കണ്‍വീനര്‍ സകീന അബ്ബാസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മനാമ (33752468) , മുഹറഖ് (39748867), റിഫ (36180136) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.