മനാമ : വാറ്റ് രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് ശേഷം അതിന്റെ കൃത്യമായ നടത്തിപ്പ് വിലയിരുത്താനായി രാജ്യവ്യാപകമായി വ്യാപര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടക്കുന്നു. ഇൻഡസ്ട്രി കൊമേഴ്സ് ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ കീഴിലാണ് കടകളിലും സൂപ്പർ മാർക്കറ്റുകളിലും പരിശോധനകൾ നടക്കുന്നത്. അധിക വില ഈടാക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുന്നതിനായാണ് പ്രധാനമായും പരിശോധന. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 8000 8001 എന്ന നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെടുന്നു.