മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ കുടുംബ ദിനത്തിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക് സനദ്ദിലുള്ള മാർത്തോമ്മാ കോംപ്ലെക്സിൽ നടക്കും. ഇടവകയുടെ കൊയ്ത്തുത്സവ സമാപനവും പിക്നിക്കും അന്നേ ദിവസം അദാരി ഗാർഡനിൽ രാവിലെ 10.30 മുതല്‍ നടത്തപ്പെടും. ഇടവക വികാരി റവ. മാത്യൂ കെ. മുതലാളി, സഹവികാരി റവ. വി. പി. ജോണ്‍ എന്നിവരുടെ മേൽനോട്ടത്തിലും കൂടി ആലോചനയിലും ഇടവകയുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന രുചി കൂട്ടുകളുടെ നിറക്കൂട്ടുകളുമായി ഒരുക്കപ്പെടുന്ന നാടൻ വിഭവങ്ങൾ കൊയ്ത്തുൽസവത്തിന്റെ പ്രത്യേകതയാണ്. കുടുംബ ദിനത്തിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കും കൊയ്ത്തുത്സവ സമാപന സമ്മേളനത്തിന്റെ മുഖ്യ അതിഥിയായും അബുദാബി മാർത്തോമ്മാ ഇടവക സഹവികാരി റവ. ബിജു സി.പി നേതൃത്വം നൽകുമെന്ന് കൊയ്ത്തുൽസവ കൺവീനർ ശ്രീ. ബിജു മാത്യു (39202640) അറിയിച്ചു.