ഐ വൈ സി സി യൂത്ത് ഫെസ്റ്റ് ഇന്ന്(വെള്ളി): ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവ്വഹിക്കും

മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ വൈ സി സി) ബഹ്റൈന്റെ ആറാമത് യൂത്ത് ഫെസ്റ്റും കുടുംബ സംഗമവും ഇന്ന് (വെള്ളി) 6:30 മണിക്ക് കെ സി എ യിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ആറ് വർഷത്തിൽ കൂടുതലായി ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ആതുര സേവന രംഗത്ത് സജീവമാണ് ഐ വൈ സി സി. വിവിധങ്ങളായ കലാ പരിപാടികളോടെ ഇന്ന് വൈകുന്നേരം 6:30 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ സാസ്കാരിക സമ്മേളനത്തോടെയും, സ്നേഹ വിരുന്നോടെയും സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രവാസ ലോകത്തെ മികച്ച സാമൂഹിക പ്രവർത്തകന് വേണ്ടി കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരത്തിന് ഈ വർഷം ഷിഹാബ് കൊട്ടുകാട് അർഹനായി. പുരസ്കാരം ഇന്ന് നടക്കുന്ന പരുപാടിയിൽ വെച്ച് സമ്മാനിക്കും. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന അനശ്വരനായ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ   സമരണാർത്ഥം ഐ വൈ സി സി ഏർപ്പെടുത്തിയ പുരസ്കാരമാണ് “ഷുഹൈബ് പ്രവാസി മിത്ര” പുരസ്കാരം. സൗദി അറേബ്യ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് ഈ പ്രാവശ്യം പുരസ്‌കാരത്തിന് അർഹനായത്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും ഇടുക്കി എം പി യുമായ ശ്രീ. ഡീൻ കുര്യാക്കോസ് എം പി ആറാമത് യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിക്കും.കോൺഗ്രസിന്റെ സാംസ്കാരിക സംഘടയായ സാംസ്‌കാര സാഹിതിയുടെ സംസ്ഥാന ചെയർമാൻ ശ്രീ ആര്യാടൻ ഷൗക്കത്ത് മുഖ്യ അഥിതി ആയിരിക്കും. യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന ജനറൽ സെക്രെട്ടറി അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ശ്രി.റോബിൻ പരുമല എന്നിവർ പങ്കെടുക്കും എന്ന് പ്രസിഡന്റ് ബ്ലെസ്സൺ മാത്യു, ജനറൽ സെക്രട്ടറി റിച്ചി കളത്തുരുത്ത്, ട്രഷർ ഷബീർ മുക്കൻ, പ്രോഗ്രാം ജനറൽ കൺവീനർ ദിലീപ് ബാലകൃഷ്ണൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു. കൃത്യമായ സംഘടന ചട്ടക്കൂടുകളോടെ ഓരോ വർഷവും പുതിയ ഭാവരവാഹികൾ നേതൃത്വം നൽകുന്ന സംഘടന മറ്റ് സംഘടനകൾക്ക് മാതൃകയാണ്.