മനാമ: ബഹ്‌റൈൻ ആരോഗ്യ മന്ത്രി ഫൈഖ സഈദ് അൽ സലേഹ് യുടെ രക്ഷാകർതൃത്വത്തിൽ, കാൻസർ കെയർ ഗ്രൂപ്പ് ആയുർവേദ ദിനം ആചരിച്ചു. സൽമാനിയ കിംഗ് അബ്ദുല്ല മെഡിക്കൽ സെന്ററിലെ അൽ ജവാഹറ സെന്റർ ഫോർ മോളിക്യൂലർ മെഡിസിൻ റാഫിയാ ഗുബാഷ് ഹാളിൽ നടന്ന പരിപാടിയിൽ ബഹ്‌റൈൻ ആരോഗ്യവകുപ്പ് ഹോസ്പിറ്റൽ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ: മുഹമ്മദ് അമിൻ അൽ അവാദി ഉത്ഘാടനം നിർവഹിച്ചു.
കാൻസർ കെയർ ഗ്രൂപ്പ് പ്രഡിഡന്റ് ഡോ: പി. വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ജീവിതത്തിൽ ആയുർവ്വേദം അവിഭാജ്യ ഘടകമാക്കുന്നതിനുള്ള പ്രതിജ്ഞ, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ആൾട്ടർനേറ്റീവ് മെഡിസിൻ ഹെഡ് നമത്ത് മുബാറക് അൽ സുബൈയി ചൊല്ലി, പങ്കെടുത്തവർ പ്രതിജ്ഞയിൽ പങ്കാളികൾ ആയി. ട്രിഡന്റ് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ: നയന രാജ് 2030 ലെ ആയുർവേദ കാഴ്ചപ്പാടുകൾ എന്ന വിഷയം അവതരിപ്പിച്ചു.
അൽ ജവാഹറ ഡയറക്ടർ ഡോ: മോയിസ് ബഖീറ്റ്, ഫാത്തിമ അൽ മൻസൂരി, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ആയുഷ് മിനിസ്ട്രി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻഷിപ്പ്, സെന്റർ ഫോർ സോഫ്റ്റ് പവർ, എന്നിവരുടെ സഹകരണത്തോടെ ആയുർവേദ ദിനാചരണ പരിപാടിയിൽ
കോട്ടക്കൽ, വൈദ്യരത്‌നം, സെൻസേഷൻ ആയുർവേദിക് ബ്യൂട്ടി പ്രോഡക്റ്റ്, ട്രിഡന്റ് വെൽനെസ്സ് സെന്റർ, കിവി ആയുർദേവിക് സെന്റർ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, ശാന്തിഗിരി, ഇന്ത്യൻ ആയുർവേദിക് മെഡിക്കൽ സെന്റർ എന്നിവരുടെ സ്റ്റാളുകളോടെ എക്സിബിഷനും നടന്നു.