ബഹ്റൈനിലെത്തിയ കേരള വോളിബോൾ താരങ്ങൾക്ക് നാട്ടുകാരുടെ സ്വീകരണം

മനാമ: കേരള വോളിബോൾ ടീമിലെ പേരുകേട്ട ലിബറോ രതീഷിനും ടീം ക്യാപ്റ്റൻ ജിതിനും നാട്ടുകാർ സ്വീകരണമൊരുക്കി. വോളിബോൾ കളിയുടെ പേരും പെരുമയും വാനോളമുയർത്തിയ മൂലാട് പ്രദേശത്തുകാരാണ് സ്വീകരണം ഏർപ്പെടുത്തിയത്. ഈ നാട്ടിൽ നിന്നും ഒട്ടനവധി കളിക്കാർ ഇന്നും പ്രമുഖ ടീമുകളിൽ കളിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ബഹ്റൈനിൽ കെ.സി.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെൻറിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. എം.ഐ.എം ഗ്ളോബൽ ജനറൽ സെക്രട്ടറി അസീസ് ടി.പി ചടങ്ങിൽ അദ്ധൃക്ഷത വഹിച്ചു. എ.സി.എ ബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.
നവാസ് മൂലാട്, ഫിറോസ് ആപ്പറ്റ, ഗഫൂർ കെ.കെ, സിറാജ് ഖത്തർ എന്നിവർ ആശംസകൾ നേർന്നു. രതീഷിനുള്ള മെമൻറോ നജീബ് മൂലാടും, ജിതിന് അസീസ് ടിപിയും നൽകി. ബഷീർ.എ, റിയാസ് വാവി, ആഷിക് മൂലാട്, നദീർ മൂലാട്, സെറീജ് എം, ബക്കർ പി.സി എന്നിവർ നേതൃത്വം നൽകി. സിദ്ദീഖ് ആശാരിക്കൽ നന്ദി പറഞ്ഞു.