കരുണയാണ് തിരുനബി: സമസ്ത ബഹ്റൈൻ റബീഅ് ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം

മനാമ: കരുണയാണ് തിരുനബി(സ) എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നില്ക്കുന്ന സമസ്ത റബീഅ് ക്യാമ്പയിൻ ബഹ്റൈൻ തല ഉദ്ഘാടനം സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ നിർവ്വഹിച്ചു. പ്രവാചക ജീവിതം മാതൃകയാക്കണമെന്നും, പുതുയുഗത്തിൽ സമൂഹത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കരുണയും സ്നേഹവും തിരിച്ചു പിടിക്കാൻ ലോകത്തിന്നാകെ കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചക ജീവിതത്തിലേക്ക് മടങ്ങണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞി മുഹമ്മദ് ഹാജി എറവക്കാട് അധ്യക്ഷത വഹിച്ചു. അശ്റഫ് അൻവരി ചേലക്കര (സമസ്ത : കോഡിനേറ്റർ)
ഹംസ അൻവരി മോളൂർ (റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ), റബീഅ് ഫൈസി അമ്പലക്കടവ് (എസ് കെ എസ് എസ് എഫ്), ശൗക്കത്ത് ഫൈസി വയനാട് (മുഹറഖ്), സകരിയ്യ ദാരിമി കാക്കടവ് (ഉമ്മുൽ ഹസം), അബ്ദുൽ റശീദ് ഫൈസി വയനാട് (ഹമദ് ടൗൺ), അബ്ദു റസാഖ് നദ് വി (ഗുദൈബിയ്യ), നമീർ ഫൈസി (ബുദയ്യ), ഹാഷിം കോക്കല്ലൂർ (ജിദാലി) തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാചക പ്രകീർത്തന സദസ്സിന് ഹാഫിള് ശറഫുദ്ധീൻ നേതൃത്വം നല്കി. നൗശാദ് ഹമദ് ടൗൺ, സുലൈമാൻ മുസ്ലിയാർ,
ശഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം തുടങ്ങി സമസ്ത ബഹ്റൈൻ കേന്ദ്ര – ഏരിയ നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
ഖാസിം റഹ്മാനി വയനാട് സ്വാഗതവും, മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു