മനാമ: ദളപതി വിജയ് യുടെ പുതിയ ചിത്രമായ ബിഗിൽ ഒക്ടോബർ 25 ന് ലോകമെമ്പാടും റിലീസ് ചെയ്തതിന്റെ ഭാഗമായി ബഹ്റൈനിലും ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് സിനിമ ഒറ്റ ദിവസം 40 ഓളം സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചു. റിലീസിനോട് അനുബന്ധിച്ചു ബഹ്‌റൈൻ വിജയ് മക്കൾ ഇയക്കം (Reg No. 45050 ) വലിയ രീതിയിൽ ആഘോഷ പരിപാടികളായിരുന്നു സംഘടിപ്പിച്ചത്. 25 ന് വെള്ളിയാഴ്ച രാവിലെ 7:30 ന് ജുഫെർ മുക്ത സിനിമാസിലും രാത്രി 8:30 ന് ഗുദബിയ അൽ ഹംറ സിനിമാസിലും പ്രത്യേക ഫാൻസ് ഷോകൾ നടത്തിയ ഫാൻസ് തീയേറ്റർ ബാനറുകളും കൊണ്ടും അലങ്കരിച്ചിരുന്നു.
കേക്ക് കട്ട് ചെയ്തും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ബിഗിൽ സിനിമയെ വരവേറ്റു. റിലീസ് ദിവസം എല്ലാ മാസവും നടത്തുന്ന വെൽഫെയർ പരിപാടിയും സംഘടിപ്പിച്ചു. ഈ ആഘോഷങ്ങൾ ജി.സി.സി യുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയ്ക്കു നല്കുന്ന ഏറ്റവും വലിയ സ്വീകരണം ആയി മാറിയതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.