നിരാലംബർക്ക് ആശ്വാസം പകർന്നും സഹായമനസ്കരെ ആദരിച്ചും ഹാപ്പി ഹൗസ് ബഹ്റൈൻ ഓണാഘോഷം ‘പൂവിളി 2019’

IMG-20191027-WA0293-01

മനാമ: ഹാപ്പി ഹൗസ് ബഹ്‌റൈൻ ഓണാഘോഷം ‘പൂവിളി 2019’ സഗയ്യ കെ സി എ ഹാളിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് കേരളത്തിലെ കഴിഞ്ഞ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്വന്തം ഭൂമി സൗജന്യമായി നൽകാൻ ബഹ്റൈൻ പ്രവാസ ലോകത്ത് നിന്നും സന്നദ്ധരായി സാമൂഹ്യ സേവന രംഗത്ത് മാതൃകയായ ജിജി നിലമ്പൂർ, സുബൈർ കണ്ണൂർ, റോയ് സ്കറിയ, ബഷീർ എന്നിവരെയും അതുപോലെ തന്നെ സാമൂഹ്യ സേവന രംഗത്ത് പ്രത്യേകിച്ച് കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് നീണ്ട കാലത്തോളം സാന്ത്വനമായി മാറിയ, പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് യാത്രയാവുന്ന ചന്ദ്രൻ തിക്കോടിയെയും ചടങ്ങിൽ ആദരിച്ചു.

സാംസ്‌കാരിക സദസ്സ് കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻ ഉദ്ഘടാനം നിർവഹിച്ചു. ഹാപ്പി ഹൗസ് കുടുംബാംഗമായ മനീഷ് സ്വന്തം ഭൂമി കിടപ്പാടമില്ലാത്ത ഒരാളെ കണ്ടെത്തി അവർക്ക് നൽകാനായി ഹാപ്പി ഹൗസിന് കൈമാറി.

ഇതോടൊപ്പം നാട്ടിലെ അശരണർക്കു ആശ്വാസമേകിക്കൊണ്ടു തണൽ (വടകര, എടച്ചേരി), പുറക്കാട് ശാന്തി സദനം, കൊയിലാണ്ടി നിയർക്ക് എന്നിവടങ്ങളിലെ 700ഓളം പേർക്ക് അന്നേ ദിവസം ഓണസദ്യ നൽകി.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ കെടി. സലീം, സിവി.നാരായണൻ, റഫീഖ് അബ്ദുള്ള, ബിനു കുന്നന്താനം, നോവലിസ്റ്റ് സിവി. കുഞ്ഞിരാമൻ, സമാജം സെക്രട്ടറി രഘു, കെ സി എ പ്രസിഡണ്ട്‌ സേവി  മാത്തുണ്ണി, ഹാപ്പി ഹൌസ് ഭാരവാഹികളായ ശശി അക്കരാൽ, ജിതേഷ് ടോപ് മോസ്റ്റ്‌ എന്നിവർ ആശംസ പ്രസംഗം നടത്തി. സജീവൻ. പികെ സ്വാഗതവും ബാബു എം എം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!