ബഹ്റൈൻ മാർത്തോമ്മാ ഇടവകയിൽ കൊയ്ത്തുത്സവം സമാപിച്ചു

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 2019-2020 വർഷത്തെ കൊയ്ത്തുത്സവ സമാപന സമ്മേളനവും, പിക്നിക്കും ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ അദാരി ഗാർഡനിൽ നടത്തപ്പെട്ടു. ഇടവക വികാരി റവ. മാത്യു കെ. മുതലാളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ അബുദാബി മാർത്തോമാ ഇടവക സഹവികാരി റവ. ബിജു സി.പി മുഖ്യ അതിഥി ആയിരുന്നു. ഇടവക സെക്രട്ടറി ശ്രീ. വർഗ്ഗീസ് ടി. മാത്യു സ്വാഗതവും, റവ.മാത്യു കെ. മുതലാളി അദ്ധ്യക്ഷ പ്രസംഗവും, റവ. വി.പി.ജോൺ ആശംസയും, കൺവീനർ ബിജു മാത്യു നന്ദിയും അറിയിച്ചു .

ഇടവക വികാരിയുടെയും സഹവികാരിയുടെയും നിർദ്ദേശത്തിലും കൂടി ആലോചനയിലും, കൺവീനർ ശ്രീ. ബിജു മാത്യുവിന്റെ നേത്യത്വത്തില്‍ ഉള്ള ഉപകമ്മറ്റിയുടെ മേൽനോട്ടത്തിലും ഇടവകയുടെ വിവിധ സംഘടനകളുടെയും പ്രയർ ഗ്രൂപ്പുകളുടെയും നേതൃത്വത്തിലും ഗൃഹാതുരത്വം ഉണർത്തുന്ന രുചി കൂട്ടുകളുടെ നിറക്കൂട്ടുകളുമായി ഒരുക്കപ്പെട്ട നാടൻ വിഭവങ്ങളും, രുചി ടീം തയ്യാറാക്കിയ ഫുൾ ജാർ സോഡ, കുലുക്കി സർബത്ത് എന്നിവയും വിവിധ തരം കായിക മത്സരങ്ങളും കൊയ്ത്തുൽസവത്തിന്റെ പ്രത്യേകത ആയിരുന്നു. ഏകദേശം തൊള്ളായിരത്തിലധികം ഇടവക ജനങ്ങൾ പങ്കെടുത്ത സമ്മേളനം, വികാരി അച്ചന്മാരുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി സമാപിച്ചു.