ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ റിഫ വനിതാ യൂണിറ്റ് സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ റിഫ വനിത യൂണിറ്റ് സ്ത്രീകൾക്കായി സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. റിഫയിലെ അൽഹിലാൽ ഹോസ്പിറ്റൽ ഇേൻറണൽ മെഡിസിൻ കൺസൾട്ടൻറ് േഡാ. സ്വപ്ന പി.കെ ക്ലാസ്സ് എടുത്തു. സ്തനാർബുദത്തിെൻറ ലക്ഷണങ്ങൾ, രോഗ നിർണയത്തിനുള്ള മറ്റ് മാർഗ്ഗങ്ങൾ, ചികിൽസാ രീതികൾ എന്നിവ വിശദമാക്കിയ ഡോക്ടർ ആരംഭത്തിൽ തന്നെയുള്ള രോഗനിർണയവും ചികിത്സയുമാണ് ഏറ്റവും പ്രധാനം എന്നും അത് കൊണ്ട് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ അഭിപ്രായം തേടണമെന്നും നിർദ്ദേശിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി. വെസ്റ്റ് റിഫ ദിശ സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ റിഫ യൂണിറ്റ് പ്രസിഡന്റ് ബുഷ്‌റ റഹിം അധ്യക്ഷത വഹിച്ചു. റിഫ ഏരിയ ഓർഗനൈസർ സഈദ റഫീഖ് ഡോക്ടർക്ക് ഉപഹാരം സമർപ്പിച്ചു. ജന്നത് നൗഫൽ, നുസ്ഹ കമറുദ്ധീൻ എന്നിവർ പ്രാർഥനാ ഗീതം ആലപിച്ചു. ഹനാൻ അബ്ദുറഹ്മാൻ, രഹ്ന ആദിൽ, ഫാത്തിമ സാലിഹ്, സോന സക്കരിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലുലു അബ്ദുൽ ഹഖ് സ്വാഗതവും റുഫൈദ റഫീഖ് നന്ദിയും പറഞ്ഞു.