എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് എൻലൈറ്റിംങ് പ്രോഗ്രാം സംഘടിപ്പിച്ചു

സൽമാനിയ: പ്രവാചക ജീവിതം പഠിക്കാനും പകർത്താനും ഉണർത്തി
എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് എൻലൈറ്റിംഗ് പ്രോഗ്രാം സൽമാനിയ്യ കലവറ മീറ്റിംഗ് ഹാളിൽ പ്രൗഢമായി നടന്നു.

പ്രവാചക പ്രകീർത്തന സദസ്സിന് ഹാഫിള് ശറഫുദ്ധീനും, സമാപന പ്രാർത്ഥനക്ക് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങളും നേതൃത്വം നല്കി. സകരിയ്യ ദാരിമി കാക്കട ഉദ്ഘാടനം ചെയ്തു. റബീഅ് ഫൈസി അമ്പലക്കടവ് വിഷയമവതരിപ്പിച്ചു. അശ്റഫ് അൻവരി ചേലക്കര, കെ.എം.എസ് മൗലവി തിരൂർ, സജീർ പന്തക്കൽ പ്രസംഗിച്ചു.

ശബീറലി കക്കോവ് ഖിറാഅത്ത് നിർവ്വഹിച്ചു. സമസ്ത, എസ് കെ എസ് എസ് എഫ് വിഖായ നേതാക്കളും പ്രവർത്തകരും സന്നിഹിതരായി. ഹനീഫ ആറ്റൂർ സ്വാഗതവും, നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.