‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ’; ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലികാ പ്രചരണത്തിന് മനാമയില്‍ തുടക്കമായി

മനാമ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ” എന്ന പ്രമേയത്തിൽ ജനുവരി 26ന്  മനാമയിൽ നടക്കുന്ന ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലികയുടെ പ്രചരണത്തിന് മനാമയില്‍ തുടക്കമായി.
കഴിഞ്ഞ 8 വര്‍ഷമായി ബഹ്റൈനില്‍ നടന്നു വരുന്ന മനുഷ്യജാലികയുടെ പ്രമേയം പുതിയ സാഹചര്യത്തിലും ഏറെ പ്രസക്തമാണെന്ന് പ്രചരണ സംഗമം അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യയുടെ പൈതൃകവും പാരന്പര്യവും സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കുകയും അത് പുതു തലമുറയിലേക്ക് കൈമാറുകയുമാണ് മനുഷ്യജാലികയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വിശദീകരിച്ചു.
മനാമയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു.
മനുഷ്യ ജാലിക പോസ്റ്റർ ഒ.ഐ.സി.സി ബഹ്റൈൻ നാഷണൽ പ്രസിഡൻ്റ് ബിനു കുന്നന്താനം പ്രകാശനം ചെയ്തു.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ പ്രസിഡൻറ് അശ്റഫ് അൻവരി കാളിയാ റോഡ് അധ്യക്ഷത വഹിച്ചു.
വി.കെ കുഞ്ഞഹമ്മദ് ഹാജി, റബീഅ് ഫൈസി അമ്പലക്കടവ് സംസാരിച്ചു.
സയ്യിദ് യാസർ ജിഫ്രി തങ്ങള്‍, എസ് എം. അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, മൻസൂർ ബാഖവി കരുളായി, ഹാഫിള് ശറഫുദ്ധീൻ, ഉബൈദുല്ല റഹ്മാനി, ശാഫി വേളം,  ബഷീർ അരൂർ, ഇസ്മാഈൽ പയ്യന്നൂർ തുടങ്ങി സമസ്ത, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ് എഫ്, വിഖായ കേന്ദ്ര-ഏരിയാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ചടങ്ങില്‍ അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.