മനാമ: ബഹ്‌റൈനിലെ പ്രശസ്ത നർത്തകി കലാമണ്ഡലം ജിദ്യ ജയൻ പരിശീലിപ്പിക്കുന്ന 13 നൃത്ത വിദ്യാർത്ഥിനികളുടെ അരങ്ങേറ്റം ലാസ്യകം 2019 എന്ന പേരിൽ കേരള പിറവി ദിനമായ നവംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇസ ടൗൺ കാമ്പസിലെ ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും.
തനിഷ ബോറ, അനുപ്രിയ പുത്തലത്ത്, പ്രജക്ത ചാറ്റർജി, നന്ദന ബി. ആനന്ദ് ശങ്കർ, ലക്ഷ്മി സന്തോഷ്, നിയ ഗണേഷ് എന്നീ ആറ് കുട്ടികൾ മോഹിനിയാട്ടത്തിലും, ഇന്ദുലാല വേണു ശോഭ, കീർത്തന ഗോപകുമാർ, കാവ്യ ശ്രീവാസ്തവ, ഗൗരിലക്ഷ്മി കാവ്യകം, ശ്രേയ എലിസബത്ത് തോമസ്, അഹാന സംഗീത്, മീര എസ് പിള്ള എന്നീ ഏഴ് കുട്ടികൾ ഭരതനാട്യത്തിലും അരങ്ങേറ്റം കുറിക്കുന്നു.
മുഖ്യാതിഥിയായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, വിശിഷ്ടാതിഥിയായി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ പളനിസാമി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമായ ഈ കലാസന്ധ്യയിലേക്ക് സംഘാടകർ എല്ലാ നൃത്ത പ്രേമികളുടെയും സാന്നിധ്യവും അനുഗ്രഹവും ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഇന്ററാഡ്സ് ഇന്റർനാഷണൽ കമ്പനി WLL ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.