മനാമ: ബഹ്റൈനിലെ കോൾഡ് സ്റ്റോർ-സൂപ്പർമാർക്കറ്റ് മേഖലയിലുള്ളവരുടെ കൂട്ടായ്മയായ കോസ്മോ ബഹ്റൈൻ സംഘടിപ്പിക്കുന്ന വാറ്റ് സെമിനാർ 2019 നവംബർ ഒന്ന് വെള്ളി ഉച്ചയ്ക്ക് 12: 30 മുതൽ സഗയ റസ്റ്റോറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉൽഘാടനം ചെയ്യുന്ന പരിപാടി മൂന്ന് സെഷനുകളിലായാണ് നടത്തപ്പെടുന്നത്. വാറ്റ് സംബന്ധമായ രെജിസ്ട്രേഷനും മറ്റ് പൊതു സംശയങ്ങളും കാര്യങ്ങളും ബോധവൽകരണവും സംബന്ധിച്ച് രണ്ട് സെഷനുകളിലായി സഹൽ ജമാലുദ്ദീൻ C. A, സഹീദ് പുഴക്കൽC A എന്നിവർ ക്ലാസെടുക്കും. സോഫ്റ്റ് വെയർ സംബന്ധമായ സംശങ്ങൾക്ക് ക്ലാസ് നൽകുന്നത് പതിമൂന്ന് വർഷത്തോളമായി ജിസിസി രാജ്യങ്ങളിലെ മാർക്കറ്റുകളിൽ പ്രവർത്തിക്കുന്ന, വാറ്റ് ഇനബിൾ സോഫ്റ്റ് വെയറായ ഐപോസ്(iPOS) ന്റെ ഡയറക്ടർ മോയിൻ ഷദിൽ ആയിരിക്കും.
പ്രവേശനം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 36923786, 33489601 എന്നീ വാട്ട്സ്ആപ് നമ്പറുകളിൽ രജിസ്ട്രേഷൻ ചെയ്യണമെന്ന് കോസ്മോ ബഹ്റൈന് വേണ്ടി, പ്രസിഡൻറ് അബ്ദുൽ മജീദ് തണൽ, ജനറൽ സെക്രട്ടറി ശരീഫ് ഹലാഹൽ, രക്ഷാധികാരി ലത്തീഫ് ആയഞ്ചേരി എന്നിവർ പറഞ്ഞു.