കോൺഗ്രസിന്റെ കരങ്ങൾക്ക് ശക്തി പകരാൻ ‘ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി)’ മിഡിൽ ഈസ്റ്റ് ഘടകം നിലവിൽ വന്നു: ബഹ്റൈനിൽ നിന്നും 11 അംഗ കമ്മിറ്റി

IMG_20191031_080441

എഐസിസിയുടെ ഉപഘടകമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ന്റെ മിഡില്‍ ഈസ്റ്റ് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഐഒസി ചെയര്‍മാന്‍ സാംപിട്രോഡയുടെ നിര്‍ദേശപ്രകാരം മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജനാധിപത്യ മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഐഒസിയുടെ ലക്ഷ്യമെന്ന് സംഘടനയുടെ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു.

ഇന്ത്യൻ സമ്പദ്ഘടനക്ക് കാലാകാലങ്ങളായി  ശക്തമായ പിന്തുണ നല്കിപ്പോരുന്ന വിദേശ ഇന്ത്യക്കാരുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയും, മുഴുവൻ പ്രവാസികളെയും സാംസ്കാരിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുക  എന്നിങ്ങനെയുള്ള  വലിയ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് ഐഒസി ഘടകം സജീവമായി ഗൾഫ് മേഖലകളിൽ  പ്രവർത്തിക്കുന്നതെന്ന് മൻസൂർ പള്ളൂർ കൂട്ടിച്ചേർത്തു.  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദേശ ഇൻഡ്യക്കാർക്കിടയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതോടൊപ്പം  മുഴുവൻ ഇന്ത്യക്കാരെയും ഏകോപിപ്പിച്ചുകൊണ്ട്  ഇന്ത്യ എന്ന മഹത്തായ ആശയം ശക്തിപ്പെടുത്തുക എന്നതാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രധാന പ്രവർത്തനലക്ഷ്യം. ഇതിൻ്റെ ഭാഗമായി വരും നാളുകളിൽ മുഴുവൻ സംസ്ഥാങ്ങൾക്കും സ്റ്റേറ്റ് കമ്മിറ്റികൾ രൂപീകരിക്കും. അത്തരം കമ്മിറ്റികളെ അതതു പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തനം ഏകീകരിക്കും. എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് ഐഒസി ചുമതല വഹിക്കുമ്പോൾ ഡോ ആരതി കൃഷ്ണ ഐഒസി ഗൾഫ് ഘടകം ചുമതല നിർവഹിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐ ഒ സി ബഹ്റൈൻ ഭാരവാഹികൾ

പ്രസിഡന്റ്:
മുഹമ്മദ് മൻസൂർ (കർണാടക)

വൈസ് പ്രസിഡന്റുമാർ:
രാജു കല്ലുംപുറം (കേരളം)
സി എസ് ഹരിപ്രസാദ് (ആന്ധ്രപ്രദേശ്)
ജാവേദ് അഹമ്മദ് (ജമ്മു & കാശ്മീർ)
സോവിച്ചൻ ചെന്നാട്ടുശേരി (കേരള)

ജനറൽ സെക്രട്ടറി:
ഖുർഷിദ് ആലം (പശ്ചിമ ബംഗാൾ)
ബഷീർ അമ്പലായി (കേരളം)

സെക്രട്ടറിമാർ:
ഓസ്റ്റിൻ സന്തോഷ് (കർണാടകം)
ജയ്ഫർ മൈതാനി(പോണ്ടിച്ചേരി)
അർഷാദ് ഖാൻ (ഉത്തർപ്രദേശ്)

ട്രെഷറർ:
കെ ആർ വി നീലകണ്ഡൻ (തമിഴ്നാട്)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!