മനാമ: നവംബര്‍ 1 കേരള പിറവി ദിനത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ബഹ്‌റൈനിലെ 3 സെന്ററുകളില്‍ വിചാര സദസ്സുകള്‍ സംഘടിപ്പിക്കുന്നു. നാഷണല്‍ കലാലയം സമിതിക്ക് കീഴില്‍ ‘കേരളവും മലയാളവും-മലയാളിയെ തിരിച്ചു വിളിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വിചാര സദസ്സുകളില്‍ അതാത് പ്രദേശങ്ങളിലെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അണി നിരക്കും. മലയാള ഭാഷയുടെ തനിമയും പിറന്ന മണ്ണിന്റെ മഹിമയും ഊട്ടിയുറപ്പിക്കാന്‍ ഉപകരിക്കുന്ന വേദിയായി വിചാര സദസ്സുകള്‍ മാറും. മനാമ, മുഹര്‍വ്, റഫ സെന്‍ട്രല്‍ പരിധികളില്‍ നടക്കുന്ന പരിപാടിയില്‍ ജന്മം നല്‍കിയ നാടിനേയും പെറ്റുമ്മയോളം പ്രാധാന്യമുള്ള മാതൃഭാഷയെയും മലയാളി എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന വിഷയത്തില്‍ പ്രവാസി മലയാളികളുടെ വിചാരങ്ങളെ തൊട്ടുണര്‍ത്തുന്ന വേദികളായി വിചാര സദസ്സുകള്‍ ക്രമീകരിക്കുന്നത്. ഇതു സംമ്പന്ധിയായി കഴിഞ്ഞ ദിവസം ജിദാഫ്‌സ് നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ആര്‍.എസ്.സി നാഷണല്‍ ജനറല്‍ കവീനര്‍ അഡ്വ. ശബീറലി അധ്യക്ഷത വഹിച്ചു.