ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്റൈൻ, ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നവംബർ 1ന്

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്റൈൻ, ഇന്ത്യയുടെ ഉരുക്ക് വനിതയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ 35 മത് രക്തസാക്ഷിത്വ ദിനാചരണം നവംബർ 1ന് വൈകിട്ട് നാല് മണിക്ക് ജുഫൈർ അവന്യൂ സ്യൂട്ടിൽ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് മുഹമ്മദ് മൻസൂർ അറിയിച്ചു. ഐ ഒ സി മിഡിൽ ഈസ്റ്റ് ഘടകവും ബഹ്റൈൻ കമ്മിറ്റിയും രൂപീകൃതമായതിന് ശേഷം നടക്കുന്ന ആദ്യ പരിപാടിയിൽ എല്ലാ അനുഭാവികളും പങ്കുചേരണമെന്ന് കമ്മിറ്റി അംഗങ്ങൾ അഭ്യർഥിച്ചു.

എഐസിസിയുടെ ഉപഘടകമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ന്റെ മിഡില്‍ ഈസ്റ്റ് കമ്മിറ്റികള്‍ നിലവില്‍ വന്നത് കഴിഞ്ഞ വാരമായിരുന്നു. ഐഒസി ചെയര്‍മാന്‍ സാംപിട്രോഡയുടെ നിര്‍ദേശപ്രകാരം മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജനാധിപത്യ മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഐഒസിയുടെ ലക്ഷ്യം.

പ്രസിഡന്റ്: മുഹമ്മദ് മൻസൂർ

ഐ ഒ സി ബഹ്റൈൻ ഭാരവാഹികൾ
പ്രസിഡന്റ്:
മുഹമ്മദ് മൻസൂർ (കർണാടക)

വൈസ് പ്രസിഡന്റുമാർ:
രാജു കല്ലുംപുറം (കേരളം)
സി എസ് ഹരിപ്രസാദ് (ആന്ധ്രപ്രദേശ്)
ജാവേദ് അഹമ്മദ് (ജമ്മു & കാശ്മീർ)
സോവിച്ചൻ ചെന്നാട്ടുശേരി (കേരള)

ജനറൽ സെക്രട്ടറി:
ബഷീർ അമ്പലായി (കേരളം)
ഖുർഷിദ് ആലം (പശ്ചിമ ബംഗാൾ)

സെക്രട്ടറിമാർ:
ഓസ്റ്റിൻ സന്തോഷ് (കർണാടകം)
ജയ്ഫർ മൈതാനി(പോണ്ടിച്ചേരി)
അർഷാദ് ഖാൻ (ഉത്തർപ്രദേശ്)

ട്രെഷറർ:
കെ ആർ വി നീലകണ്ഡൻ (തമിഴ്നാട്)