പ്രതിഭ ഗുദൈബിയ ക്രിക്കറ്റ് മത്സരം ആരംഭിച്ചു

മനാമ: പ്രതിഭ ഗുദൈബിയ ഓപ്പൽ കൺസൾറ്റൻറ് മായി സഹകരിച്ച് ഒരു ദിവസം നീണ്ടു നിൽക്കുന്ന ലീഗ് സീസൻസ് – 2 ഫ്ലാഷ് കാർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് ആരംഭിച്ചു. പ്രതിഭ ഗുദൈബിയ സെക്രട്ടറി ജോയ് വെട്ടിയാടൻ ഉൽ ഹാടനം ചെയ്തു. പ്രതിഭ ഗുദൈബിയ പ്രസിഡണ്ട് റാം അദ്ധ്യക്ഷനായിരുന്നു. നൈസ് സ്പെസ് ടാർഗറ്റ് സിസി യും ഫ്രൻസ് സി.സിയും തമ്മിലാണ് ആദ്യ മത്സരം. 4 ഗ്രൂപ്പായി നടത്തുന്ന മത്സരത്തിൽ കടുതൽ പോയന്റ് ലഭിക്കുന്ന ടീമിന് സെമി ഫൈനലിന് അർഹത നേടുന്നു. സോഫ്റ്റ് ബോൾ 6 ഓവർ മാച്ചാണ് ഒരു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ മുഖ്യ ആകർഷണം. 12 ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് 300 ഡോളറും റണ്ണർ അപ്പിന് 200 ഡോളറുമാണ് സമ്മാനതുക. റണ്ണർപ്പ് ക്യാഷ് സമ്മാനം നൽകുന്നത് ജന്നി ജുവലറിയാണ്. ഈ മത്സത്തിന്റെ മുഖ്യ പ്രയേജകർ അൽ ദിയാഫ സപ്ലയിസാണ്. മത്സരത്തിൽ മാൻ ഓഫ് മാച്ച്, മാൻ ഓഫ് സീരീസ്, ബസ്റ്റ് ബൗളർ, ബസ്റ്റ് ബാറ്റ്സ്മാൻ എന്നിവിഭാഗങ്ങൾക്ക് സമ്മാനമുണ്ടായിക്കുന്നതാണ്.