ഇന്ത്യൻ സ്കൂളിന്റെ നവീകരിച്ച ജഷന്മാൾ ഓഡിറ്റോറിയവും അന്താരാഷ്ട്ര ബാഡ്മിന്റൺ കോർട്ടുകളും ഉദ്ഘാടനം ചെയ്തു

DSC_0350

മനാമ: കായിക പ്രവർത്തനങ്ങളുടെ വളർച്ചയ്ക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ കര്യങ്ങൾ ഒരുക്കിക്കൊണ്ടു  ഇന്ത്യൻ സ്കൂളിന്റെ നവീകരിച്ച ജഷൻമൽ ഓഡിറ്റോറിയവും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ബാഡ്മിന്റൺ  കോർട്ടുകളും ബുധനാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹ്‌റൈൻ ബാഡ്‌മിന്റൺ ആൻഡ് സ്‌ക്വാഷ് ഫെഡറേഷൻ (ബിബിഎസ്എഫ്) സെക്രട്ടറി ജനറൽ ഹിഷാം അലബ്ബാസി  ബാഡ്‌മിന്റൺ കോർട്ടുകളുടെ  ഉദ്ഘാടനം നിർവഹിച്ചു.

തദവസരത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായ രാജേഷ് എം‌എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് ഖുർഷീദ് ആലം, അഡ്വ ബിനു മണ്ണിൽ വറുഗീസ്, സജി ജോർജ് , ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി,  സാമൂഹ്യ പ്രവർത്തകരായ മുഹമ്മദ് മാലിം, എസ് ഇനയദുള്ള, സാന്റി കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ ആർ രമേശ് , വൈസ് പ്രിൻസിപ്പൽമാർ,  ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എന്നിവരും സന്നിഹിതരായിരുന്നു.

കായിക മേഖലയിൽ  ഇന്ത്യൻ സ്‌കൂൾ കൈവരിച്ച നേട്ടങ്ങളെ   മുഖ്യാതിഥി ഹിഷാം അലബ്ബാസി അഭിന്ദിച്ചു. മുഖ്യാതിഥിക്ക്‌  സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മെമന്റോ സമ്മാനിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്പോർട്സ് രാജേഷ് എംഎൻ നന്ദി പറഞ്ഞു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതി   തയ്യാറാക്കിയ കായിക അടിസ്ഥാന സൗകര്യ  വികസനത്തിനുള്ള വാഗ്ദാനങ്ങളിലൊന്നായ നവീകരിച്ച ഓഡിറ്റോറിയം ഇന്ത്യൻ സ്‌കൂൾ  കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു സ്വപ്നസാക്ഷാത്കാരമാണ് .

ഉദ്ഘാടന ചടങ്ങിന് ശേഷം ഇസ ടൗൺ കാമ്പസിലെ ഓഡിറ്റോറിയത്തിൽ ബാഡ്മിന്റൺ എക്സിബിഷൻ മത്സരങ്ങൾ നടന്നു.ഉയർന്ന സീലിങ്ങും  ഇംപാക്റ്റ് റെസിസ്റ്റന്റ് ഫ്ലോറിംഗുമുള്ള നവീകരിച്ച ഓഡിറ്റോറിയത്തിൽ നാല് ബാഡ്മിന്റൺ കോർട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ സ്‌കൂൾ വാർഷിക പൊതു യോഗം അംഗീകരിച്ച പദ്ധതി പ്രകാരം ഓഡിറ്റോറിയത്തിന്റെ ഉയരം വർദ്ധിപ്പിക്കുകയും എൽഇഡി ലൈറ്റിംഗ് സ്ഥാപിക്കുകയും ചെയ്തു.

ഓഡിറ്റോറിയം വാട്ടർ പ്രൂഫിംഗും നടപ്പാക്കുന്നു. പുതിയ ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകളിൽ  ഇപ്പോൾ കൂടുതൽ ഓപ്പൺ ടൂർണമെന്റുകളും സിബിഎസ്ഇ ക്ലസ്റ്റർ ചാമ്പ്യൻഷിപ്പുകളും നടത്താൻ കഴിയും . മറ്റ് ഫ്ലോറിംഗ് പരിഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പിവിസി ഇൻഡോർ സ്പോർട്സ് ഫ്ലോറിംഗിന്റെ പരിപാലനച്ചെലവ് വളരെ കുറവുമാണ്.

കായികരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും  കുട്ടികളിൽ കായിക  നൈപുണ്യവും വളർത്തിയെടുക്കാനും ഈ പുതിയ സൗകര്യങ്ങൾ ഉപകാരപ്പെടുമെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. ജഷന്മാർ ഓഡിറ്റോറിയം ഉൾപ്പെടുന്ന ഇന്ത്യൻ സ്കൂൾ സ്‌പോർട്‌സ് ആന്റ് കൾച്ചറൽ സെന്റർ 1985 ലാണ് സ്ഥാപിതമായത്. ‘പുതിയ സൗകര്യങ്ങളുള്ള മൾട്ടി പർപ്പസ് ഹാൾ ഇന്ത്യൻ സ്‌കൂളിൽ കായികരംഗത്തെ മുന്നേറ്റത്തിന് പ്രചോദനമാകുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്‌പോർട്‌സ് രാജേഷ് എംഎൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!